ന​വോ​ദ​യ കു​ടും​ബ​വേ​ദി മെ​ഗാ​ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ്

ദ​മ്മാം: ന​വോ​ദ​യ കു​ടും​ബ​വേ​ദി അ​ൽ ​ഖോ​ബാ​ർ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഗാ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ൺ ഏ​ഴി​ന് റാ​ക്ക ഐ ​വി​ഷ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ എ​ട്ടു മ​ണി മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ഖേ​ബാ​ർ, ദ​മ്മാം ,ജു​ബൈ​ൽ,അ​ൽ ഹ​സ്സ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ഗ​ത്ഭ​രാ​യ ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന മ​ത്സ​ര​ത്തി​നു​വേ​ണ്ടി​യു​ള്ള വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ സം​ഘാ​ട​ക​ർ ആ​രം​ഭി​ച്ചു. പു​രു​ഷ വി​ഭാ​ഗം ഡ​ബി​ൾ​സ്, സ്ത്രീ​ക​ളു​ടെ ഡ​ബി​ൾ​സ്, മി​ക്സ​ഡ് ഡ​ബി​ൾ​സ്, 15 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ഡ​ബി​ൾ​സ് എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് . ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീയ​തി മെ​യ് 30 ആ​ണ്. ഇ​തി​നാ​യി സ്വാ​ഗ​ത സം​ഘ​വും രൂ​പീ​ക​രി​ച്ചു. ആ​ശി​ഷ്പ്(​ചെ​യ​ർ​മാ​ൻ) നി​ര​ഞ്ജി​നി( ക​ൺ​വീ​ന​ർ). ന​വോ​ദ​യ കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് ആ​ന​മ​ങ്ങാ​ട് , വി​ദ്യാ​ധ​ര​ൻ കോ​യാ​ടാ​ൻ , ഷാ​ന​വാ​സ്, ഷ​മീം നാ​ണ​ത്ത് ,നി​ഹാ​സ് കി​ളി​മാ​നൂ​ർ, അ​നു രാ​ജേ​ഷ് ,സു​ജാ​ത് സു​ധീ​ർ , ജ​സ്‌​ന ഷ​മീം, അ​ജു ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ നേ​ത്ര​ത്വം ന​ൽ​കു​ന്ന വി​വി​ധ ക​മ്മ​ിറ്റി​ക​ളും രൂ​പീ​ക​രി​ച്ചു.

Tags:    
News Summary - Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.