പ്രതീകാത്മക ചിത്രം

ഇറാഖ് അതിർത്തിയിൽ നിന്ന്​ സൗദി അറേബ്യയിലേക്ക് ആക്രമണശ്രമം; സ്​ഫോടക വസ്​തുക്കൾ വഹിച്ച മൂന്ന്​ ഡ്രോണുകൾ തകർത്തു

റിയാദ്: ഇറാഖി​െൻറ വ്യോമാതിർത്തിയിൽ നിന്നും സൗദി അറേബ്യയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച മൂന്ന് ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തടയുകയും തകർത്തുകളയുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് നേർക്കുണ്ടാകുന്ന ഏത് തരത്തിലുള്ള ആക്രമണശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ സൈനിക ഓപ്പറേഷനുകളും രാജ്യം സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഞായറാഴ്ച രാവിലെയാണ് രാജ്യാന്തര അതിർത്തി ലംഘിച്ച് ഡ്രോണുകൾ സൗദി അറേബ്യയുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സൗദി പ്രതിരോധ വിഭാഗത്തി​െൻറ സന്ദർഭോചിതമായ ഇടപെടലിലൂടെയാണ് ഇവയെല്ലാം തകർത്തത്.

ഈ ആക്രമണശ്രമത്തിന് അനുയോജ്യമായ സമയത്തും സ്ഥലത്തും കൃത്യമായ മറുപടി നൽകാനുള്ള പൂർണ അവകാശം പ്രതിരോധ മന്ത്രാലയത്തിനുണ്ടെന്ന് മേജർ ജനറൽ തുർക്കി അൽ മാലിക്കി ഊന്നിപ്പറഞ്ഞു. സൗദി അറേബ്യയുടെ പരമാധികാരത്തെയും സുരക്ഷയെയും ചോദ്യം ചെയ്യുന്ന ഇത്തരം നടപടികളെ വെച്ചുപൊറുപ്പിക്കില്ലെന്നും, രാജ്യത്തെ ജനങ്ങളുടെയും വിദേശ താമസക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സൈനിക നടപടികളും രാജ്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Attempted attack on Saudi Arabia from Iraqi border; Three drones carrying explosives destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.