ആണവോർജ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: സൗദിയില്‍ ആണവോർജ പദ്ധതി ആരംഭിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവി​​െൻറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ജിദ്ദയിൽ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ദേശീയ ആണവോർജ പദ്ധതിക്ക്​ അംഗീകാരം കൊടുത്തത്​. കിരീടാവകാശിയും, പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍അവ്വാദ് പറഞ്ഞു.
രാജ്യത്തി​​െൻറ വര്‍ധിച്ചുവരുന്ന ഊർജ ആവശ്യം പരിഗണിച്ച് അന്താരാഷ്​ട്ര ആണവോർജ ഏജന്‍സിയുടെ അംഗീകാരത്തോടെയായിരിക്കും പദ്ധതി ആരംഭിക്കുക. അന്താരാഷ്​ട്ര തലത്തില്‍ വിവിധ രാജ്യങ്ങളുമായി സൗദി ഒപ്പുവെച്ച കരാറുകള്‍ ഈ രംഗത്ത് ഏറെ സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നു.

എണ്ണ വില പ്രതിസന്ധിയും ബദൽ ഊർജ സ്രോതസ്സുകള്‍ കണ്ടത്തെണമെന്ന ആവശ്യവും മുന്‍നിര്‍ത്തിയാണ് സമാധാന ആവശ്യത്തിന് ആണവ പദ്ധതി ആരംഭിക്കാന്‍ സൗദി തീരുമാനിച്ചത്. ഫ്രാന്‍സ്, ബ്രിട്ടന്‍, ഹംഗറി തുടങ്ങിയ രാജ്യങ്ങളുമായി ഇതിനകം ആണവസഹകരണ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. 2015 ഒക്ടോബര്‍ 12ന് ഫ്രഞ്ച്​ പ്രധാനമന്ത്രി മാനുവല്‍ വാള്‍സി​​െൻറ റിയാദ് സന്ദര്‍ശന വേളയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന ആവശ്യത്തിനുള്ള ആണവസഹകരണ കരാര്‍ ഒപ്പുവെച്ചത്. 2015 ഫെബ്രുവരി 25ന് ചേര്‍ന്ന മന്ത്രിസഭ യോഗം ചൈനയുമായുള്ള ആണവകരാറിനും അംഗീകാരം നല്‍കിയിരുന്നു. 2015 നവംബര്‍ 16ന് ബ്രിട്ടനുമായും 2016 ആഗസ്റ്റ് 29ന് ഹംഗറിുമായും ആണവകരാര്‍ ഒപ്പുവെക്കുന്നതിന് അംഗീകാരം നൽകി. ഡോ. ഹാശിം യമാനി മേധാവിയായുള്ള റിയാദിലെ കിങ് അബ്​ദുല്ല സിറ്റി ഫോർ ആറ്റമിക ആൻഡ്​ റിന്യൂവബ്​ൾ എനർജിയാണ്​ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക. 

Tags:    
News Summary - atomic energy-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.