അസീർ തനിമ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സ്നേഹസംഗമം ഡോ. ലുഖ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ഖമീസ് മുശൈത്ത്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ‘ബഹുസ്വരത ഉയർന്നുനിൽക്കട്ടെ’ പ്രമേയത്തിൽ അസീർ തനിമ സ്നേഹസംഗമം സംഘടിപ്പിച്ചു. അസീർ കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫ. ഡോ. ലുഖ്മാൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും ഭാരതീയർ യഥാർഥ സ്വാതന്ത്ര്യം അനുഭവിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ മുൻഗാമികൾ സ്വപ്നംകണ്ട ഇന്ത്യ ഫാഷിസ്റ്റുകളുടെ ഇന്ത്യയായിരുന്നില്ല.
ക്ഷേമം കളിയാടുന്ന, എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന ഇന്ത്യയെയായിരുന്നു. രാഷ്ട്രം സാമ്പത്തിക, സാങ്കേതിക പുരോഗതിയുടെ പാതയിൽ മുന്നേറുമ്പോൾതന്നെ വികസനത്തിന്റെ അസന്തുലിതത്വം ജനസംഖ്യയിലെ ഒരു വലിയ വിഭാഗത്തെ ആ ഐശ്വര്യത്തിനു പുറത്ത് നിർത്തിയിരിക്കുന്നു എന്നത് നമ്മെ അലോസരപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമീർ കണ്ണൂർ (തനിമ) പ്രമേയാവതരണം നടത്തി. ദിനേശൻ വണ്ടൂർ, മനാഫ് പരപ്പിൽ, ഉസ്മാൻ കിളിയമണ്ണിൽ, മുഹമ്മദ് അലി ചെന്ത്രാപ്പിന്നി, അൻവർ സാദത്ത് മരുത, റസാഖ് കിണാശ്ശേരി എന്നിവർ സംസാരിച്ചു. സലീം കോഴിക്കോട് ഗാനം ആലപിച്ചു. നബ്ഹാൻ ജീസാൻ മോഡറേറ്ററായി. അബ്ദുറഹ്മാൻ കണ്ണൂർ സ്വാഗതവും സുഹൈബ് ചെർപ്പുളശ്ശേരി നന്ദിയും പറഞ്ഞു. ഷാസിൽ സമീർ ഖിറാഅത്ത് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.