ഖമിസ് പ്രീമിയർ ലീഗ് കിരീടം നേടിയ ഡ്രാക്കാരിക്കുള്ള ട്രോഫി ഖമിസ് ഗവർണറേറ്റ് അണ്ടർ സെക്രട്ടറി സാഅദ് അഹമ്മദ് അൽ ഷഹ്റാനി സമ്മാനിക്കുന്നു
അബഹ: ഖമീസ് മുശൈത്ത് അസീർ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ഖമിസ് പ്രീമിയർ ലീഗ് (കെ.പി.എൽ സീസൺ 3) ഖമിസ് മുശൈത്ത് അൽഹദഫ് സ്റ്റേഡിയത്തിൽ സമാപിച്ചു.
ടൂർണമെന്റിൽ 12 ടീമുകളിലായി 156 കളിക്കാർ പങ്കെടുത്തു. ഫൈനലിൽ ഡ്രാക്കാരി ടീം കിംഗ്സ് 11 ഖമിസിനെ തോൽപ്പിച്ച് ഖമിസ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി. ഒന്നാം സ്ഥാനക്കാരായ ഡ്രാക്കാരിക്ക് ക്യാഷ് പ്രൈസും ട്രോഫിയും മുഖ്യാതിഥിയായി പങ്കെടുത്ത ഖമിസ് ഗവർണറേറ്റ് അണ്ടർ സെക്രട്ടറി സാഅദ് അഹമ്മദ് അൽ ഷഹ്റാനി സമ്മാനിച്ചു. പ്യാരി തോപ്പിൽ, താരിഷ് ആലംകോട്, പ്രമോജ് ചടയമംഗലം, എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.