അസീർ പ്രവാസി സംഘം ഖമീസ് മുശൈത്തിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുശോചന യോഗത്തിൽ സുധീരൻ ചാവക്കാട് സംസാരിക്കുന്നു
അബഹ: ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും നികത്താനാവാത്ത വിടവാണ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അസീറിലെ സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നേതാക്കൾ അഭിപ്രായപ്പെട്ടു. അസീർ പ്രവാസി സംഘം സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
ബഷീർ മുന്നിയൂർ (കെ.എം.സി.സി), അഷ്റഫ് കുറ്റിച്ചൽ, പ്രകാശൻ നാദാപുരം (ഒ.ഐ.സി.സി), മുജീബ് എള്ളുവിള (ഗൾഫ് മാധ്യമം ആൻഡ് മീഡിയവൺ), സുധീരൻ ചാവക്കാട്, പൊന്നപ്പൻ കട്ടപ്പന, നവാബ് ഖാൻ ബീമാപള്ളി, രാജേഷ് പെരിന്തൽമണ്ണ, ഷംസു തോട്ടുമുക്ക്, സുരേഷ് മാവേലിക്കര (അസീർ പ്രവാസി സംഘം) എന്നിവർ സംസാരിച്ചു. ഖമീസ് മുശൈത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ അബ്ദുൽ വഹാബ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. പൊന്നപ്പൻ കട്ടപ്പന സ്വാഗതവും നിസാർ കൊച്ചി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.