അറബ് ഉച്ചകോടി: ജിദ്ദ കിങ് അബ്ദുല്‍ അസീസ്, മദീന റോഡുകളിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ജിദ്ദ: നാളെ മുതൽ ജിദ്ദയിൽ നടക്കുന്ന 32ാമത് അറബ് ലീഗ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് കിങ് അബ്ദുല്‍ അസീസ്, മദീന റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന് ജിദ്ദ നഗരസഭയും ട്രാഫിക് വിഭാഗവും അറിയിച്ചു.

വ്യാഴാഴ്ച രാത്രി 10 മണിവരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയും ഈ റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങളുണ്ടാവും. ഈ സമയം ജിദ്ദ ഇന്റർനാഷണൽ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർ ഗതാഗത കുരുക്ക് മനസിലാക്കി യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Tags:    
News Summary - Arab Summit: Traffic control on Jeddah King Abdulaziz and Madinah roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.