എ.പി. കുഞ്ഞാലി ഹാജിക്ക് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകാൻ സംഘടിപ്പിച്ച ചടങ്ങ് ശൈഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മൂന്നു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ജിദ്ദ ഒ.ഐ.സി.സി സീനിയർ നേതാവ് എ.പി. കുഞ്ഞാലി ഹാജിക്ക് മലപ്പുറം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. മക്കയിലെ പ്രശസ്ത മുഅദ്ദിനും നിരവധി പള്ളികളിലെ ഇമാമുമായ ശൈഖ് അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയുടെ ഉപഹാരം ഹക്കീം പാറക്കലും ഭാരവാഹികളും ചേർന്ന് കൈമാറി. പാലക്കാട് ജില്ല കമ്മിറ്റി ഉപഹാരം പ്രസിഡൻറ് കരീം മണ്ണാർക്കാടും ഷാഫി കുളങ്ങരയും ചേർന്ന് നൽകി. ഒ.ഐ.സി.സി പോരൂർ, കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റികളും നിലമ്പൂർ മണ്ഡലം കമ്മിറ്റിയും എ.പി. കുഞ്ഞാലി ഹാജിക്ക് ഉപഹാരങ്ങൾ നൽകി.
ചടങ്ങിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ 136ാമത് ജന്മവാർഷികം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. അബ്ദുൽ മജീദ് നഹ, അബ്ബാസ് ചെമ്പൻ, അബ്ദുൽ റസാഖ്, സീക്കോ ഹംസ, ഷിബു തിരുവനന്തപുരം, പി. സീതി, നാസർ ചാവക്കാട്, നസീർ വാവക്കുഞ്ഞ്, സുൽഫിക്കർ ഒതായി, സി.എം. അഹമ്മദ്, മുസ്തഫ പെരുവള്ളൂർ, എൻ. ഹുസൈൻ, അഷ്റഫ് അഞ്ചാലൻ, ഷരീഫ് അറക്കൽ, കരീം മണ്ണാർക്കാട്, അഹ്സാബ് വർക്കല, നൗഷാദ് ചാലിയാർ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സി.സി. ഷംസു, മുഹമ്മദ് ചേങ്ങോടൻ, ബഷീർ പരുത്തിക്കുന്നൻ, ഇസ്മാഇൗൽ കൂരിപ്പൊയിൽ, യു.എം. ഹുസൈൻ എന്നിവർ സംസാരിച്ചു. ഷൗക്കത്ത് പരപ്പനങ്ങാടി സ്വാഗതവും ആസാദ് പോരൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.