ബുറൈദ: മയക്കു മരുന്നിന്റെ വ്യാപനം സാമൂഹിക വിപത്തായി മാറുന്ന ഘട്ടത്തിൽ ഐ.സി.എഫ് നടത്തി വരുന്ന മയക്കുമരുന്ന് വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് അൽ ഖസീം റീജൻ മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.
അൽ ഖസീം മദ്റസത്തുൽ സഖാഫതുൽ ഇസ്ലാമിയ മദ്റസ വിദ്യാർഥികളുടെ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിലിൽ നിരവധി പേർ പങ്കെടുത്തു. ഫെസ്റ്റിനോടനുബന്ധിച്ച് മദ്റസ വിദ്യാർഥികളുടെ കലാപരിപാടികളും വിദ്യാർഥികൾ ഒരുക്കിയ മദീന ഗാലറിയും മുഖ്യ ആകർഷകമായി.
മദ്റസ വിദ്യാർഥികളുടെ ദഫ് മത്സരത്തോടെ പരിപാടിക്ക് സമാപനമായി. ജാഫർ സഖാഫി, അബു സ്വാലിഹ് മുസ്ലിയാർ, ഫളിൽ ലത്തീഫി അബ്ദുള്ള സകാകർ, ഫൈസൽ ഹാജി നല്ലളം, നൗഫൽ മണ്ണാർക്കാട്, യാസീൻ ഫാളിലി, നവാസ് അൽഹസനി, നൂറുദ്ദീൻ വളാഞ്ചേരി, നിസാം മാമ്പുഴ, സഹൽ മണ്ണാർക്കാട്, റിയാസ് പാണ്ടിക്കാട്, സുഫിയാൻ ഇർഫാനി, മുസ്തഫ തളിപ്പറമ്പ, ശാക്കിർ അരീക്കോട്, മുഹിമ്മാത്ത് അഹ്സനി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.