Posted On
date_range Updated On
date_range ജിദ്ദയിൽ ഇറങ്ങുന്നതിനിടെ ഈജിപ്ത് എയർ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു
ജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ഈജിപ്ത് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. കൈറോയിൽനിന്ന് ജിദ്ദയിലെത്തിയ എം.എസ് 643 നമ്പർ വിമാനത്തിന്റെ ഒരു ടയറാണ് പൊട്ടിത്തെറിച്ചത്. ടയർ പൊട്ടിത്തെറിച്ചിട്ടും പൈലറ്റ് വിമാനം റൺവേയിൽ വിജയകരമായി ഇറക്കി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും യാത്രക്കാരെയെല്ലാം സുരക്ഷിതമായി ഇറക്കിയതായും സൗദി ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതായി ഈജിപ്ത് വിമാന കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.