അമീർ കപ്പ്​ ഫൈനൽ വേദിയായ അൽ തുമാമ സ്​റ്റേഡിയം മത്സര സജ്ജമായപ്പോൾ 

അമീർകപ്പ് ഫൈനൽ: ചൂടപ്പംപോലെ ടിക്കറ്റ്​

ദോഹ: ​േലാകകപ്പ്​ വേദികളിലൊന്നായ അൽ തുമാമ സ്​റ്റേഡിയത്തിലെ ഉദ്​ഘാടന മത്സരത്തിന്​ ടിക്കറ്റുകൾ ഉടൻ ഉറപ്പിക്കാം. ഒക്​ടോബർ 22ന്​ തുമാമ വേദിയാവുന്ന അമീർ കപ്പ്​ ഫൈനൽ മത്സരത്തി​െൻറ ടിക്കറ്റ്​ വിൽപന ആരംഭിച്ചതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​​ ലെഗസി അറിയിച്ചു.

അൽസദ്ദ്​ എഫ്​.സിയും അൽ റയ്യാൻ എഫ്​.സിയും തമ്മിലെ കലാശപ്പോരോടെയാണ്​ തുമാമ സ്​റ്റേഡിയം വിശ്വപോരാട്ടത്തിന്​ ഒരുങ്ങിയതായി വിളംബരം ചെയ്യുന്നത്​. 20, 50, 100 റിയാൽ വിലയിൽ ടിക്കറ്റുകൾ ലഭ്യമാണ്​. https://tickets.qfa.qa എന്ന വെബ്​സൈറ്റ്​ വഴി ടിക്കറ്റ്​ വിൽപന ആരംഭിച്ചു. ടിക്കറ്റ്​ സ്വന്തമാക്കിയ ശേഷം, ഓൺലൈൻ വഴി പാസ്​പോർട്​​ സൈസ്​ ഫോ​ട്ടോ അപ്​ലോഡ്​ ചെയ്​ത്​ 'അമീർ കപ്പ്​ ഫാൻ ഐ.ഡി'ക്ക്​ അപേക്ഷിക്കണം.

ഒക്​ടോബർ 12 മുതൽ ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ നിന്നും ഐ.ഡി കൈപ്പറ്റാം. ഖത്തർ ഐ.ഡി അല്ലെങ്കിൽ പാസ്​പോർട്ട്​, ​ഫാൻ ഐ.ഡി സംബന്ധിച്ച ഇ-മെയിൽ, അല്ലെങ്കിൽ എസ്​.എം.എസ്​ സന്ദേശം എന്നിവ കാണിച്ചുവേണം ഐ.ഡി കൈപ്പറ്റാൻ. മത്സരദിവസം ഫാൻ ഐ.ഡി കൈയിൽ ഉള്ളവർക്ക്​മാത്രമായിരിക്കും സ്​റ്റേഡിയത്തിലേക്ക്​ പ്രവേശനം. കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസ്​ സ്വീകരിച്ചവർക്ക്​ മാത്രമായിരിക്കും പ്രവേശനം. രണ്ടാം ഡോസ്​ ഒക്​ടോബർ ഏഴിന്​ മുമ്പ്​ സ്വീകരിച്ചിരിക്കണം.

അതേസമയം, ടിക്കറ്റ്​ വിൽപന ആരംഭിച്ച്​ മണിക്കൂറുകൾക്കകം ബുക്കിങ്​ സജീവമായി. ചൊവ്വാഴ്​ച തന്നെ നിരവധി പേരാണ്​ ഓൺലൈൻ വഴി ടിക്കറ്റ്​ ബുക്കിങ് നടത്തുന്നത്​. ലോകകപ്പിനായി നിർമാണം പൂർത്തിയായി മത്സര സജ്ജമാവുന്ന ആറാമത്തെ സ്​റ്റേഡിയമാണ്​ തുമാമ. 40,000 പേർക്ക്​ ഇരിപ്പിട സൗകര്യത്തോടെയാണ്​ ലോകകപ്പ്​ വേദികളിൽ ഏറെ ആകർഷകമായ ഈ കളിമുറ്റം താരങ്ങളെ കാത്തിരിക്കുന്നത്.

Tags:    
News Summary - Amir Cup Final: Tickets Like Hot Bread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.