സെയില്‍ അപ്പ് ടു 50% ഓഫ് പ്രമോഷന് സഫാരിയിൽ തുടക്കം
ദോഹ: ഖത്തറിലെ മുന്‍നിര റീട്ടെയിൽ ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ 50 ശതമാനം വരെ വിലക്കുറവുമായി സെയില്‍ അപ്പ് ടു 50% ഓഫ്- പ്രമോഷന് തുടക്കം. ഹൗസ് ഹോള്‍ഡ്, ഇലക്ട്രോണിക്‌സ്, ടോയ്സ് ആൻഡ് സ്റ്റേഷനറി, സ്‌പോര്‍ട്‌സ്, റെഡിമെയ്ഡ് ആൻഡ് ഗാര്‍മെന്റ്‌സ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും നിരവധി തെരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കിയാണ് സഫാരി പ്രമോഷന്‍ അവതരിപ്പിച്ചിട്ടുള്ളത്.
റെഡിമെയ്ഡ് ആൻഡ് ഗാര്‍മെന്റ്‌സ് വിഭാഗത്തില്‍ ട്രെന്‍ഡി വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, കൂടാതെ, ഫൂട്ട് വെയർ, ലേഡീസ് ഹാന്‍ഡ് ബാഗുകള്‍, ബാക്ക് പാക്ക് തുടങ്ങിയവക്ക് പ്രമോഷനില്‍ വലിയ ഓഫറുകൾ ലഭ്യമാണ്.വലിയ തോതില്‍ വില കുറച്ചിട്ടുണ്ട്. ഗുണമേന്മയുള്ള ഗാര്‍മെന്റ്‌സ് ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച അവസരമാണ്.
ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ടെലിവിഷന്‍, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, ലാപ്‌ടോപ്പ്, ടാബ് ലറ്റ്, മൊബൈല്‍ ഫോണുകള്‍ എന്നിവയെല്ലാം സെയില്‍ അപ്പ് ടു 50% ഓഫ്- പ്രമോഷനില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ ഡിന്നര്‍ സെറ്റ്, കുക്കിങ് സെറ്റ്, മറ്റു വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം ആകര്‍ഷകമായ ഓഫറില്‍ ലഭ്യമാണ്.
ഉയര്‍ന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങള്‍ ഏറ്റവും അനുയോജ്യമായ വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സഫാരി മാനേജ്മെന്റ് അറിയിച്ചു. ദോഹയിലെ എല്ലാ സഫാരി ഔട്‌ട് ലെറ്റുകളിലും ഒക്ടോബര്‍ 25 വരെ പ്രമോഷന്‍ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.