ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ഐഫാഖിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ഫാർമസിസ്റ്റ് ദിനാഘോഷ പരിപാടിയിൽനിന്ന്
ഐഫാഖ് ലോക ഫാർമസിസ്റ്റ് ഡേ ആഘോഷം
ദോഹ: ലോക ഫാർമസിസ്റ്റ് ദിനാഘോഷം ഗംഭീരമാക്കി ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ഐഫാഖ്. ഡി.പി.എസ് മൊണാർക്ക് സ്കൂളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ടും വൈവിധ്യങ്ങളാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ഖത്തർ ഇന്ത്യൻ എംബസി ഹെഡ് ഓഫ് ചാൻസറി കൗൺസിലർ ഡോ. വൈഭവ് എ. തണ്ഡാലെ ഉദ്ഘാടനം നിർവഹിച്ചു.
കമ്മ്യൂണിറ്റി ആരോഗ്യ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തന പരിപാടികളെ കുറിച്ച് അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു. ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ പ്രസിഡണ്ട് നൗഫൽ കട്ടയാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശൈനേഷ് ചെറുകുറ്റി സ്വാഗതം പറഞ്ഞു.
ഐഫാഖ് പുറത്തിറക്കിയ മാഗസിൻ ഐഫസിൻ പ്രകാശനം ഡോ. വൈഭവ് എ. തണ്ഡാലെ നിർവഹിച്ചു. ഐഫാഖ് അംഗങ്ങളുടെ വിവരങ്ങളും പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചും മറ്റു ആശയ വിനിമയങ്ങൾ എളുപ്പമാക്കാൻ വേണ്ടിയും പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ചടങ്ങിൽ പ്രകാശനം ചെയ്തു. ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്ത് സംസാരിച്ചു.
ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ കെ.പി. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. ഖത്തറിൽ 25 വർഷത്തിലേറെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കിയ ഫാർമസിസ്റ്റുകളെ ചടങ്ങിൽ ആദരിച്ചു. ട്രഷറർ ജ്യോതി ജയപാൽ നന്ദി പറഞ്ഞു. തുടർന്ന് വ്യത്യസ്തങ്ങളായ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.