സിറിയൻ ഭൂപ്രദേശങ്ങളിലെ ഇസ്രായേൽ കടന്നുകയറ്റങ്ങളെ വിമർശിച്ച് ഖത്തർ

ദോഹ: സിറിയൻ ഭൂപ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്ന നിയമലംഘനങ്ങളെയും അതിക്രമങ്ങളെയും രൂക്ഷമായി വിമർശിച്ച് ഖത്തർ. 'സുഫ 53' ലൈൻ നിർമാണം പൂർത്തിയാക്കിയ ഇസ്രായേലിന്റെ നടപടി സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഖത്തർ വ്യക്തമാക്കി.

മേഖലയിലെ സുരക്ഷക്ക് വലിയ ഭീഷണിയുയർത്തുന്ന ഇസ്രായേൽ നടപടികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 1974ലെ വെടിനിർത്തൽ കരാർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഉടമ്പടികൾ പാലിക്കാൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തണം. മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കാൻ സിറിയയിലെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഖത്തർ ചൂണ്ടിക്കാട്ടി. സിറിയയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ഖത്തർ പ്രഖ്യാപിച്ചു.

Tags:    
News Summary - Qatar Condemns Israeli Encroachments on Syrian Territories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.