ഖത്തർ ഇനി തണുപ്പിലേക്ക്; സുഹൈൽ കാലഘട്ടത്തിലെ അവസാന നക്ഷത്രമായ 'അൽ സർഫ' ഉദിച്ചു

ദോഹ: ഖത്തറിൽ വേനൽച്ചൂട് കുറഞ്ഞ് തണുപ്പുള്ള കാലാവസ്ഥയിലേക്ക് മാറുന്നതിന്റെ സൂചനയായി 'അൽ സർഫ' നക്ഷത്രം ഉദിച്ചു. പരമ്പരാഗത കാലാവസ്ഥാ കലണ്ടർ അനുസരിച്ചുള്ള 13 ദിവസത്തെ ഈ ഘട്ടം കഴിഞ്ഞദിവസം ആരംഭിച്ചതായി ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു. അൽ സർഫ നക്ഷത്രത്തിന്റെ ഉദയത്തോടെ കടുത്ത ചൂട് ഇല്ലാതാകുകയും, പ്രത്യേകിച്ച് പകൽ സമയത്ത് മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും അനുഭവപ്പെടും.

വിടപറയുക അല്ലെങ്കിൽ തിരിഞ്ഞുപോവുക എന്നർത്ഥം വരുന്ന 'തൻസരീഫ്' എന്ന അറബി വാക്കിൽ നിന്നാണ് അൽ സർഫ എന്ന പേരുണ്ടായത്. നക്ഷത്രം ഉദിക്കുമ്പോൾ ചൂടും, അസ്തമിക്കുമ്പോൾ തണുപ്പും വിട്ടുപോകുന്നു എന്നാണ് പരമ്പരാഗത അറബ് ജനത വിശ്വസിച്ചിരുന്നത്. കടുത്ത ചൂടിൽ നിന്ന് കൂടുതൽ മിതമായ കാലാവസ്ഥയിലേക്കുള്ള മാറ്റമാണ് ഈ കാലയളവെന്ന് കാലാവസ്ഥ വിദഗ്ധർ വിശദീകരിക്കുന്നു. സുഹൈൽ സീസണിന്റെ അവസാന നക്ഷത്രമാണ് അൽ സർഫ. കാർഷിക മേഖലക്ക് അനുയോജ്യമായ ആദ്യകാല മഴക്ക് ഈ കാലയളവിൽ സാധ്യതയുണ്ട്. ഈ സീസണിൽ ട്രഫിൾസ്, അപൂർവ്വ സസ്യങ്ങൾ, പൂക്കൾ, കന്നുകാലി തീറ്റകൾ, ശീതകാല പച്ചക്കറികൾ എന്നിവയുടെ കൃഷി ആരംഭിക്കുന്ന സമയവുമാണ്.

Tags:    
News Summary - 'Al Sarfa', the last star of the Suhail era, has risen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.