Posted On
date_range Updated On
date_range നിയോം പദ്ധതി പ്രദേശത്ത് അമീർ മുഹമ്മദ്
തബൂക്ക്: നിേയാം പദ്ധതി പ്രദേശം സന്ദർശിക്കാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എത്തിയതിെൻറ വീഡിയോകൾ വൈറലായി. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന മേഖലയിൽ ഏതാനും ചെറുപ്പക്കാർക്കൊപ്പം കിരീടാവകാശി ഉല്ലസിക്കുന്നതാണ് വീഡിയോ. അവർക്കൊപ്പം അദ്ദേഹം ഒരുപാത്രത്തിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചു. കഴിഞ്ഞ ദിവസമാണ് സൽമാൻ രാജാവും കിരീടാവകാശിയും ജിദ്ദയിൽ നിന്ന് തബൂക്കിലെ പദ്ധതി പ്രദേശത്ത് എത്തിയത്. ഇന്നലെ അവിടെ മന്ത്രിസഭായോഗവും ചേർന്നിരുന്നു. അതിന് ശേഷമാണ് കിരീടാവകാശി സന്ദർശനത്തിന് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.