Posted On
date_range Updated On
date_range തബൂക്കിലെ മുൻ പ്രവാസി അലിയാർ റാവുത്തർ നാട്ടിൽ നിര്യാതനായി
തബൂക്ക്: മുൻ പ്രവാസിയും കൊല്ലം പോരുവഴി സ്വദേശിയുമായ ചരുവിളയിൽ അലിയാർ റാവുത്തർ (72) നാട്ടിൽ നിര്യാതനായി. തബൂക്കിൽ 10 വർഷം പ്രവാസിയായിരുന്ന അലിയാർ പഴയ തബൂക്ക് പ്രവാസികൾക്ക് സുപരിചിതനായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പ്രവാസം മതിയാക്കിയിരുന്നു. അർബുദ രോഗത്തിന് ചികിത്സ തുടരുന്നതിനിടയിലാണ് തിങ്കളാഴ്ച വൈകീട്ട് അദ്ദേഹം മരിച്ചത്. പിതാവ്: പരേതനായ മുഹമ്മദ് റാവുത്തർ. മാതാവ്: പരേതയായ ഫാത്തിമ ബീവി. ഭാര്യ: പരിഷാ ബീവി. മക്കൾ: മുജീബ്, സനൂജ് (ഇരുവരും തബൂക്ക്), സജ്ജാദ്, സജീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.