റിയാദ്: 2025-26 അധ്യയന വർഷത്തിലെ മികച്ച വിജയികളെ ആദരിക്കുന്നതിനായി റിയാദ് അലിഫ് ഇൻറർനാഷനൽ സ്കൂൾ സംഘടിപ്പിച്ച ‘ഇൻസ്പെയർ 26’ പ്രതിഭാ സംഗമം സമാപിച്ചു. എൽ.കെ.ജി മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിവിധ ഗ്രേഡുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ 163 വിദ്യാർഥികളെയാണ് ചടങ്ങിൽ സ്കൂൾ മാനേജ്മെൻറും അധ്യാപകരും ചേർന്ന് ആദരിച്ചത്.
പഠനത്തിനൊപ്പം വിദ്യാർഥികളുടെ സർഗാത്മകവും അക്കാദമികവുമായ വളർച്ച ലക്ഷ്യമിട്ട് രണ്ടു ദിവസങ്ങളിലായാണ് സംഗമം സംഘടിപ്പിച്ചത്. ഒന്നാം ദിന ചടങ്ങുകൾ എക്സെലിയ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ജനറൽ മാനേജർ അഹമ്മദ് ഇംതിയാസ് ഉദ്ഘാടനം ചെയ്തു. രണ്ടാം ദിന സംഗമം സയൻസ് ഒവൈസിസ് ഇൻറർനാഷനൽ സ്കൂൾ മുഖ്യ അക്കാദമിക് ഓഫീസർ ഡോക്ടർ മുഹമ്മദ് അഷ്കർ ഉദ്ഘാടനം ചെയ്തു. പാഠ്യവിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെ മുഖ്യാതിഥികൾ അഭിനന്ദിച്ചു. അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ആമുഖ പ്രസംഗം നടത്തി. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിജയികളായ വിദ്യാർഥികൾ വ്യക്തിഗത അംഗീകാരപത്രങ്ങളും ട്രോഫികളും ഏറ്റുവാങ്ങി. മാനേജർമാരായ മുഹമ്മദ് അൽ ഖഹ്താനി, മുനീറ അൽ സഹ്ലി, വൈസ് പ്രിൻസിപ്പൽ നൗഷാദ് നാലകത്ത്, എച്ച്.ഒ.എസ് മാരായ അനസ് കാരയിൽ, ആയിഷ ബാനു, സുബൈരിയ, വിസ്മി രതീഷ്, അഡ്മിൻ മാനേജർ അലി ബുഖാരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.