????? ??? ????????? ??????????? ????? ????????????? ??????

അൽബാഹ തേൻ ​േമളക്ക്​ തുടക്കമായി

അബഹ: 11ാമത്​ അന്താരാഷ്​ട്ര അൽബാഹ തേൻ മേളക്ക്​ കഴ​ിഞ്ഞ ദിവസം തുടക്കം കുറിച്ചു. തെക്കുപടിഞ്ഞാറൻ സൗദിയിലെ പ്രധാന വാർഷിക ആഘോഷങ്ങളിലൊന്നാണ്​ അൽബാഹ തേൻ മേള. പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെടുന്ന തേനി​​െൻറയും തേനുൽപ്പന്നങ്ങളുടെയും പ്രദർശനത്തിനും വിൽപനക്കും പുറമേ, കലാ,സാംസ്​കാരിക പരിപാടികളും ഇൗ ദിവസങ്ങളിൽ അരങ്ങേറും. 

വിദൂര പ്രവിശ്യകളിൽ നിന്നുവരെ നിരവധി സന്ദർശകർ മേള കാണാനെത്താറുണ്ട്​. ​പ്രാദേശിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്​ ഒരുപതിറ്റാണ്ടിലേറെയായി മുടങ്ങാതെ മേള സംഘടിപ്പിക്കുന്നത്​. മേഖലയിലെ ​തേൻ ഉൽപാദകരിൽ നിന്ന്​ ഇടനിലക്കാരില്ലാതെ, നേരിട്ട്​ ഗുണനിലവാരം പരിശോധിച്ച്​ വാങ്ങാൻ ഉപഭോക്​താക്കൾക്ക്​ ഇവിടെ അവസരമുണ്ട്​. ഒപ്പം മധ്യപൂർവേഷ്യയിലെ മറ്റുപ്രധാന തേൻ വ്യാപാരികളും ഇവിടെ എത്താറുണ്ട്​. 

Tags:    
News Summary - albaha-honey mela-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.