അമൽ സാദ്, ആരിഫ് മുഹമ്മദ് സാലിം, സയിദ മിസ്ബാ, ഷസാന മഹ്റീൻ, മുഹമ്മദ് ഫൈസ്, ഫർഹാൻ അഹ്മദ്, സയ്യിദ് തമീം, സെയിൻ ഇർഫാൻ, നദീം മുഹമ്മദ്, ഫാത്തിമ ഫിൽസാ, ഏജീസ് ആലം, അലിശ്ബാ ഇഖ്ബാൽ, മുഹമ്മദ് റസീൻ, റബിക അബ്ദുൽ സലാം, അസ്ന ഇബ്രാഹിം, വൈഗാ, മുഹമ്മദ് ഫർഹാൻ, അലാ ഫരീഹ, മുഹമ്മദ് നിഹാൽ, ഐഷ ആലം, ഫാത്തിമ അഞ്ജും
ദമ്മാം: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ തുടർച്ചയായ 13ാം തവണയും നൂറുമേനി വിജയം കരസ്ഥമാക്കി ദമ്മാം അൽ മുന സ്കൂൾ അഭിമാനകരമായ നേട്ടം ആവർത്തിച്ചു. പരീക്ഷയെഴുതിയ 76 വിദ്യാർത്ഥികളും 50 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങി ഉപരിപഠനത്തിന് അർഹത നേടി. ഇതിൽ 55 ശതമാനം കുട്ടികളും 80 ശതമാനത്തിലധികം മാർക്ക് നേടിയാണ് ഉന്നതവിജയം സ്വന്തമാക്കിയത്.
98.2 ശതമാനം മാർക്കോടെ ഹസൻ അഹമ്മദ് സ്കൂൾ ടോപ്പർ ആയി. 97.6 ശതമാനം മാർക്ക് നേടി അമൽ സാദ് രണ്ടാം സ്ഥാനവും, ആരിഫ് മുഹമ്മദ് സാലിം (96.6), സയിദ മിസ്ബാ (95.2) എന്നിവർ ഉയർന്ന മാർക്കോടെ സ്കൂൾ മെഡലിസ്റ്റുകളാവുകയും ചെയ്തു.
ഷസാന മഹ്റീൻ, മുഹമ്മദ് ഫൈസ്, ഫർഹാൻ അഹ്മദ്, സയ്യിദ് തമീം, സെയിൻ ഇർഫാൻ, നദീം മുഹമ്മദ്, ഫാത്തിമ ഫിൽസാ, ഏജീസ് ആലം, അലിശ്ബാ ഇഖ്ബാൽ, മുഹമ്മദ് റസീൻ, റബിക അബ്ദുൽ സലാം, അസ്ന ഇബ്രാഹിം, വൈഗാ, മുഹമ്മദ് ഫർഹാൻ, അലാ ഫരീഹ, മുഹമ്മദ് നിഹാൽ, ഐഷ ആലം, ഫാത്തിമ അഞ്ചും എന്നിവർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി സ്കൂളിെൻറ യശസ്സുയർത്തി. മികച്ച വിജയം കാഴ്ചവെച്ച വിദ്യാർത്ഥികളെയും അതിനായി പ്രയത്നിച്ച അധ്യാപകരെയും മാനേജിങ് ഡയറക്ടർ ടി.പി. മുഹമ്മദ്, ജനറൽ മാനേജർ കാദർ മാസ്റ്റർ, പ്രിൻസിപ്പൽ നൗഫൽ പാലക്കോത്, പ്രധാനധ്യാപകരായ പ്രദീപ് കുമാർ, വസുധ അഭയ് എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.