ജുബൈൽ അൽ ഫുർഖാൻ മദ്രസ പ്രവേശനോത്സവത്തിൽ നിന്ന്
ജുബൈൽ: സൗദി മതകാര്യ വകുപ്പിെൻറ ഔദ്യോഗിക നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജുബൈൽ ദഅ്വ സെൻററിന് കീഴിലുള്ള അൽഫുർഖാൻ മദ്റസയുടെ പുതിയ അധ്യയന വർഷാരംഭവും പ്രവേശനോത്സവവും വർണാഭമായ ചടങ്ങുകളോടെ നടന്നു. കൊച്ചുകുട്ടികളെ പുഞ്ചിരിയോടെയും സ്നേഹത്തോടെയും മദ്രസയിലേക്ക് വരവേറ്റ പ്രവേശനോത്സവം ഏറെ ശ്രദ്ധേയമായി.
കുട്ടികൾക്കായി പ്രത്യേക കലാപരിപാടികളും പഠനോപകരണ വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു. സൗദി ദേശീയ കമ്മിറ്റിയുടെ കീഴിൽ നടന്ന ‘സർഗ്ഗവസന്തം’ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നിർവഹിച്ചു.
യോഗത്തിൽ മദ്രസ പ്രിൻസിപ്പൽ ഇബ്രാഹിം അൽ ഹികമി അധ്യക്ഷത വഹിച്ചു. അധ്യാപകൻ മുഹമ്മദ് ഷാ സ്വാഗതം ആശംസിച്ചു. മാനേജ്മെൻറ് കമ്മിറ്റി അംഗം ആസാദ് വളപട്ടണം ഉദ്ഘാടനം നിർവഹിച്ചു. മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ ഷൈലാസ് കുഞ്ഞു, അമീൻ നരിക്കുനി, ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുൽ മന്നാൻ, എക്സിക്യൂട്ടീവ് അംഗം മൊയ്തുണ്ണി മേലതിൽ എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു.
മദ്റസ അധ്യാപകരായ നൗഫൽ റഹ്മാൻ, നിയാസ് മൂത്തേടം, ജിയാസ്, മൂസ തഹ്സിൻ, ഇബ്റാഹിം സിയാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മദ്രസയിലെ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. താല്പര്യമുള്ള രക്ഷിതാക്കൾക്ക് കുട്ടികളുടെ അഡ്മിഷൻ ഉടൻ തന്നെ പൂർത്തിയാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ നടപടികൾക്കുമായി പ്രിൻസിപ്പളുമായി +966 54 179 9403 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.