ഐ.സി.എഫ്, അൽ അസ്ഹർ മദ്റസ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സമ്മർ വെക്കേഷൻ ക്യാമ്പിൽനിന്ന്
ജുബൈൽ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) അൽ അസ്ഹർ മദ്റസ ജുബൈൽ വിദ്യാർഥികൾക്കായി സമ്മർ വെക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് അറിവിന്റെയും അനുഭവത്തിന്റെയും പുതുലോകം സമ്മാനിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
ഐ.സി.എഫ് ജുബൈൽ റീജനൽ ഡെപ്യൂട്ടി പ്രസിഡൻറ് ശുകൂർ മുസ്ലിയാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ദുൽ ജബ്ബാർ ആലപ്പുഴ അധ്യക്ഷത വഹിച്ചു, സമ്മർ ക്യാമ്പിന് ലൈഫ് കോച്ചും പരിശീലകനുമായ ഇഖ്ബാൽ വെളിയംകോട് നേതൃത്വം നൽകി. മെമ്മറി സ്കിൽ, കമ്യൂണിക്കേഷൻ സ്കിൽ, ലീഡർഷിപ്പ് സ്കിൽ, സഹാനുഭൂതി, മാതാപിതാക്കളോടുള്ള സ്നേഹം, പഠന മികവ്, സുഹൃത്തുക്കളോടുള്ള പരിഗണന തുടങ്ങി വിവിധ വിഷയങ്ങൾ കളികളിലൂടെയും കഥകളിലൂടെയും കുട്ടികൾക്ക് പകർന്നു നൽകുന്നതായിരുന്നു ക്യാമ്പ്. വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിനായി നിത്യജീവിതത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളിലും കുട്ടികൾക്ക് പരിശീലനം നൽകി.
ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് പരിപാടി സമാപിച്ചത്. ഐ.സി.എഫ് നാഷനൽ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാട് ആമുഖ പ്രഭാഷണം നടത്തി. ജാഫർ കൊടിഞ്ഞി സ്വാഗതവും ഉനൈസ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.