ആശങ്കയുടെ ആകാശം താണ്ടി അവർ ദമ്മാമിൽ പറന്നിറങ്ങി

ദമ്മാം: ഒരു മണിക്കൂറിലധികം കേരളത്തെ ആശങ്കയുടെ നിഴലിൽ നിർത്തിയ, വെള്ളിയാഴ്​ച രാവിലെ കരിപ്പുരിൽ നിന്ന്​ പുറപ്പെട്ട എയർഇന്ത്യ എക്​സ്​പ്രസിലെ 176 യാത്രക്കാരും സുരക്ഷിതമായി ദമ്മാമിലെത്തി. മരണം കൺമുമ്പിലൂടെ കടന്നുപോയതി​ന്‍റെ ഭീതിയൊഴിഞ്ഞ മുഖങ്ങളിൽ ആശ്വാസത്തി​ന്‍റെ പുഞ്ചിരി കാണാമായിരുന്നു. ‘ദൈവത്തിന്​ സ്​തുതി ഞങ്ങൾ സുരക്ഷിതരായി എത്തിയിരിക്കുന്നു’. ദമ്മാമിൽ ഇറങ്ങിയ ഉടനെ യാത്രക്കാർ പലരും ‘ഗൾഫ്​ മാധ്യമ’ത്തിലേക്ക്​ വിളിച്ചറിയിച്ചു. വൈകിട്ട്​ പ്രാദേശിക സമയം 7 മണിയോടെയാണ്​ വിമാനം ദമ്മാമിൽ ലാൻറ്​ ചെയ്​തത്​.

വിമാനം റൺവേയിൽ നിന്ന്​ ഉയരുന്ന സമയത്ത്​ പിറക്​ ഭാഗത്ത്​ അസാധാരണമായ ശബ്​ദം ഉണ്ടായതായി യാത്രക്കാർ ജീവനക്കാരോട്​ പറഞ്ഞിരുന്നു. എന്നാൽ കാര്യമായ കുഴപ്പങ്ങളൊന്നുമില്ലാതെ വിമാനം യാത്ര തുടരുകയും ചെയ്​തു. ഏതാണ്ട്​ അര മണിക്കൂറിന്​ ശേഷമാണ്​ വിമാനം തിരിച്ചിറക്കുകയാണന്ന അറിയിപ്പ്​ വന്നതെന്ന്​ യാത്രക്കാർ പറയുന്നു​.

എന്നാൽ യാത്രക്കാരെ പരിഭ്രാന്തരാക്കാതിരിക്കാൻ ജീവനക്കാരും ശ്രദ്ധിച്ചിരുന്നതായി കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന അൽ ഖോബറിലുള്ള യൂനുസ്​ പറഞ്ഞു. ചെറിയ സ​ങ്കേതിക തകറാറുകരണം വിമാനം തിരിച്ചിറക്കുന്നെന്ന്​ മാത്രമാണ്​ യാത്രക്കാരോട്​ പറഞ്ഞത്​. ശേഷം ഇന്ധനം ഒഴുക്കിക്കളയാൻ എട്ടു തവണ വിഴിഞ്ഞം കടലിന്​ മുകളിൽ വട്ടമിട്ടപ്പോൾ യാത്രക്കാരിൽ ചിലർ പരിഭ്രാന്തരാവാൻ തുടങ്ങി. എന്നാൽ ജീവനക്കാർ അവരെയൊക്കെ ആശ്വസിപ്പിച്ചെന്നും ഇവർ പറഞ്ഞു.

ഇന്ധനം കാലിയാക്കുന്ന സമയത്ത്​ വിമാനത്തിനകത്ത് പരമാവധി തണുപ്പിൽ എ.സി പ്രവർത്തിപ്പിച്ചിരുന്നു. ഉള്ളിൽ ചൂട്​ അനുഭവപ്പെടാൻ ഇടയുള്ളതിനാലാണ്​ എ.സി ശക്​തിയിൽ പ്രവർത്തിപ്പിക്കുന്നതെന്ന്​ ജീവനക്കാർ വിശദീകരിച്ചു. ഒരു മണിക്കുറിലധികം നീണ്ട കാത്തിരുപ്പുകൾക്കൊടുവിൽ തിരുവനന്തരപുരം വിമാനത്താവളത്തിൽ സാധാരണ പോലെ സുരക്ഷിതമായി ഇറങ്ങിക്കഴിഞ്ഞാണ്​ യാത്രക്കാർക്ക്​ സമാധാനമായതെന്ന്​ ദമ്മാമിൽ ജോലിചെയ്യുന്ന നിലമ്പുർ സ്വദേശി അസ്​കർ പറഞ്ഞു.

ലാൻറിങിന്​ ശേഷവും പതിനഞ്ച് മിനിറ്റോളം വിമാനത്തിനുള്ളിൽ ഇരിക്കാൻ യാത്രക്കാരോട്​ നിർദ്ദേശിച്ചു. പുറത്തെത്തിയപ്പോൾ മാത്രമാണ് മിക്കവർക്കും സാഹചര്യത്തിന്‍റെ ഗൗരവം പിടികിട്ടിയത്. കുട്ടികൾ ഉൽപടെ യാത്ര ചെയ്യുന്ന നിരവധി കുടുംബങ്ങൾ വിമാനത്തിൽ യാത്രക്കാരായുണ്ടായിരുന്നു. 2 ലധികം കുട്ടികൾ മാത്രമുണ്ടായിരുന്നു​. വ്യാഴാഴ്​ച ദമ്മാമിൽ നടക്കുന്ന ബദർ എഫ്.​സി ടുർണമെൻറിൽ പ​ങ്കെടുക്കാനുള്ള കളിക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഇതേ വിമാനം തകരാറുകൾ പരിഹരിച്ച്​ വൈകിട്ട്​ നാല്​ മണിയോടെ തിരുവന്തപുരത്ത്​ നിന്ന്​ പറന്നുയർന്നപ്പോൾ പൈലറ്റടക്കം പുതിയ ജീവനക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നതെന്നും യാത്രക്കാർ പറഞ്ഞു.

Tags:    
News Summary - Air India flight lands in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.