റിയാദ്: ഗൾഫ് മാധ്യമവും എക്സ്പോ ഹൊറൈസണും കേരള സർക്കാറിെൻറ സഹകരണത്തോടെ നവംബർ ഏഴ്, എട്ടു തീയതികളിൽ റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ സംഘട ിപ്പിക്കുന്ന ഇന്ത്യൻ മഹോത്സവം ‘അഹ്ലൻ കേരള’യിൽ, വളർന്നുവരുന്ന സംഗീത പ്രതിഭകൾക്ക് മാറ്റുരക്കാൻ അവസരം. ‘സിങ് ആൻഡ് വിൻ’ എന്ന വിഭാഗത്തിൽ മലയാളത്തിെൻറ വാനമ്പാടി കെ.എസ്. ചിത്ര പാടിയ പാട്ടുകൾ പാടാനാണ് മത്സരം. വിജയിക്കുന്നവർക്ക് ചിത്രയുടെ കരങ്ങളിൽനിന്ന് നേരിട്ട് സമ്മാനം കരസ്ഥമാക്കാനുള്ള സൗഭാഗ്യം സിദ്ധിക്കും. മേളയുടെ രണ്ടുദിവസവും മത്സരമുണ്ടാകും. അഞ്ചു മുതൽ 20 വരെ പ്രായമുള്ളവർക്കാണ് അവസരം.
പെങ്കടുക്കാൻ താൽപര്യമുള്ളവർ 0571851048 എന്ന വാട്സ് ആപ് നമ്പറിൽ കെ.എസ്. ചിത്രയുടെ ഏതെങ്കിലുമൊരു ഗാനം ആലപിച്ച് ഒരു മിനിറ്റിൽ കവിയാത്ത വിഡിയോ അയക്കണം. ആലാപന മികവിെൻറ അടിസ്ഥാനത്തിലാണ് മത്സരത്തിലേക്ക് പ്രവേശനം. ഒക്ടോബർ 31നുള്ളിൽ വിഡിയോ അയക്കണം. രണ്ടുദിവസവും നടക്കുന്ന മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്കാണ് ചിത്രയിൽ നിന്ന് നേരിട്ട് സമ്മാനം കൈപ്പറ്റാൻ ഭാഗ്യമുണ്ടാവുക. കെ.എസ്. ചിത്രയുടെ നാലു പതിറ്റാണ്ട് പിന്നിട്ട സംഗീത വഴികളിലൂടെയുള്ള സഞ്ചാരമായ ‘ചിത്രവർഷങ്ങൾ’ എന്ന പരിപാടിയിലാണ് സമ്മാന വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.