ദമ്മാം: ജനുവരി 30ന് കശ്മീരിൽ സമാപിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പിന്തുണ പ്രഖ്യാപിച്ച് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ ദമ്മാമിലെത്തിയ കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീറിന് കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഉംറ നിർവഹിച്ചതിനുശേഷം മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിൽ ഒ.ഐ.സി.സിയുടെ വിവിധ കമ്മിറ്റികൾ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തതിനുശേഷം ബുധനാഴ്ച ഉച്ചക്ക് ദമ്മാമിലെത്തിയ അഡ്വ. ബി.ആർ.എം. ഷഫീർ രണ്ടു ദിവസത്തെ ദമ്മാം സന്ദർശനത്തിനുശേഷം വെള്ളിയാഴ്ച പുലർച്ച തിരുവനന്തപുരത്തേക്ക് മടങ്ങും. ഒ.ഐ.സി.സി നേതാക്കളായ റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട്, നിസാർ മാന്നാർ, എ.കെ. സജൂബ്, അസ്ലം ഫറോക്ക്, ഗഫൂർ വടകര, ഷാഹിദ് കൊടിയേങ്ങൽ തുടങ്ങിയവർ സ്വീകരണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.