Posted On
date_range Updated On
date_range റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു
ദമ്മാം: ദമ്മാം 91ൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി മരിച്ചു. മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മൊയ്തീന് കുട്ടി അപ്പടയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഇശാ നമസ്കാരത്തിന്നായി റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം.
20 വര്‍ഷത്തിലേറെയായി ദമ്മാമില്‍ ബൂഫിയ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം അൽ മുവാസത്ത് ഹോസ്പിറ്റലിലാണുള്ളത്. ബന്ധുക്കളും സുഹൃത്തുക്കളും ഹോസ്പിറ്റലിലെത്തി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുവാനാണ് ശ്രമം. ഇദ്ദേഹത്തിന്ന് ഭാര്യയും നാല് കുട്ടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.