ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ ട്ര​ക്കു​ക​ളു​ടെ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കും

ജി​ദ്ദ: രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ ട്ര​ക്കു​ക​ളു​ടെ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ക്കു​മെ​ന്ന്​ സൗ​ദി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. സൗ​ദി പോ​ർ​ട്ട്​ അ​തോ​റി​റ്റി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കു​ക. ആ​ദ്യ​ഘ​ട്ടം ജി​ദ്ദ ന​ഗ​ര​ത്തി​ലാ​യി​രി​ക്കും. ട്ര​ക്കു​ക​ളു​ടെ പ്ര​വേ​ശ​നം ഓ​ൺ​ൈ​ല​ൻ അ​പ്പോ​യി​ൻ​മെൻറി​ലൂ​ടെ ഷെ​ഡ്യൂ​ൾ​ചെ​യ്ത സ​മ​യ​ങ്ങ​ളി​ലാ​യി​രി​ക്കും. ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ തി​ര​ക്ക്​ ഒ​ഴി​വാ​ക്കു​ന്ന​തി​നും ട്ര​ക്കു​ക​ളു​ടെ ഒ​ഴു​ക്ക്​ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ത്തി​െൻറ ഗു​ണ​നി​ല​വാ​ര​വും കാ​ര്യ​ക്ഷ​മ​ത​യും ഉ​യ​ർ​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​ണി​തെ​ന്നും പൊ​തു​ഗ​താ​ഗ​ത ​അ​തോ​റി​റ്റി പ​റ​ഞ്ഞു.

പ​ദ്ധ​തി ന​ട​പ്പി​ൽ​വ​രു​ന്ന​തോ​ടെ ച​ര​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ഇ​ല്ലാ​തെ ച​ര​ക്കു​ക​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കാ​ൻ ക​ഴി​യും. ച​ര​ക്ക്​ ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചെ​ല​വ്​ കു​റ​ക്കാ​നും ഇ​ത്​ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന്​ ക​രു​തു​ന്നു. ന​ഗ​ര​ങ്ങ​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും ഷി​പ്പി​ങ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ഇ​തി​ലൂ​ടെ ക​ഴി​യും. നി​രോ​ധി​ത സ​മ​യ​ത്ത് ന​ഗ​ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന ട്ര​ക്കു​ക​ൾ രാ​ജ്യ​ത്തെ എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലെ​യും പ്ര​ധാ​ന റോ​ഡു​ക​ളി​ലെ ഒ​രു ഓ​ട്ടോ​മേ​റ്റ​ഡ് മോ​ണി​റ്റ​റി​ങ്​ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​യി​രി​ക്കും നി​രീ​ക്ഷി​ക്കു​ക. ഇ​തി​ലൂ​ടെ ട്ര​ക്കു​ക​ളു​ടെ ചി​ട്ട​യാ​യ ച​ല​നം ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്നും പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Access to trucks to cities will be restricted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.