ആർ. യു സക്കീർ ഹുസൈന് ഒ.ഐ.സി.സി. യാത്രയയപ്പ് നൽകി

ദമ്മാം: 34 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി. നേതാവ് ആർ. യു.സക്കീർ ഹുസൈന് ഒ.ഐ.സി.സി. ഈസ്റ്റേൺ പ്രോവിൻസിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തൃശൂർ ജില്ലയിലെ തളിക്കുളം പത്താം കല്ല് സ്വദേശിയായ ആർ. യു. സക്കീർ ഹുസൈൻ കെ.എസ്.യു., യൂത്ത് കോൺഗ്രസ് സംഘടനകളിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ശേഷമാണ് സൗദിയിലെ ദമ്മാമിലെത്തിയത്.

തുടർന്ന് പ്രവാസലോകത്തെ കോൺഗ്രസ് സംഘടനകളിൽ ദീർഘകാലം സജീവമായി പ്രവർത്തിച്ച അദ്ദേഹം, ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആശയാദർശങ്ങളോടുള്ള ആത്മബന്ധം ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു.

ഒ.ഐ.സി.സി. ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് ഇ.കെ. സലീം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല, ഗ്ലോബൽ കമ്മിറ്റി അംഗം ഹനീഫ് റൗത്തർ, പി.കെ അബ്‌ദുൽ കരിം, സി.ടി ശശി ആലൂർ, സക്കീർ പറമ്പിൽ, നിഷാദ് കുഞ്ചു, ആസിഫ് താനൂർ, രാധിക ശ്യാപ്രകാശ്, കെ.പി മനോജ്, യഹിയ കോയ, ബിനു പി ബേബി, സുരേഷ് മണ്ണറ, അൻവർ സാദിഖ്, തോമസ് തൈപ്പറമ്പിൽ, ശ്യാം പ്രകാശ്, ഗഫൂർ വണ്ടൂർ, മുസ്തഫ നണിയൂർ നമ്പറം, മനോജ് കാക്കൂർ, സജൂബ് അബ്‌ദുൽ ഖാദർ, സി.വി രാജേഷ് , എബി അടൂർ, ജോജി ജോസഫ്, വി. മുരളീധരൻ, സുബൈർ പാറക്കൽ, ഷിബു ശ്രീധരൻ തുടങ്ങിയവർ യാത്രയയപ്പ് പരിപാടിയിൽ സന്നിഹിതരായിരുന്നു

Tags:    
News Summary - OICC Bids Farewell to RU Sakeer Hussain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.