റിയാദ്, ജിദ്ദ സർവീസുകൾ ഒക്ടോബർ 27 വരെ റദ്ദാക്കി ആകാശ എയർ
റിയാദ്: സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 27 വരെ റദ്ദാക്കിയതായി ആകാശ എയർ അതോറിറ്റി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് മുൻഗണന നൽകിയാണ് സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനമെന്ന് ഒക്ടോബർ 18ന് പുറത്തിറക്കിയ അറിയിപ്പിൽ കമ്പനി വ്യക്തമാക്കി. മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കുന്നതിനോ അധിക നിരക്ക് നൽകാതെ യാത്രാ തീയതി മാറ്റുന്നതിനോ സൗകര്യം ഒരുക്കിയിട്ടുണ്ട്. റീഫണ്ട് തുക ഏഴ് ദിവസത്തിനകം ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ അക്കൗണ്ടിൽ തന്നെ തിരികെ നൽകും. ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവർ സഹായത്തിനായി ബന്ധപ്പെട്ട ഏജൻസികളെ സമീപിക്കണമെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.