'വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ജനാധിപത്യപരമായി നേരിടണം' - ദക്ഷിണകേരള ഇസ്ലാമിക് കൾചറൽ സെന്റർ
ജിദ്ദ : രാജ്യത്ത് വോട്ടവകാശം, തൊഴിൽ സുരക്ഷ, ഭരണഘടനാ അവകാശങ്ങൾ എന്നിവ നേരിടുന്ന ഭീഷണികൾക്കെതിരെ പ്രതിപക്ഷ കക്ഷികളും ബഹുജനങ്ങളും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുള്ള നിലവിലെ സാഹചര്യത്തിൽ മുസ്ലീം സമുദായം ജനാധിപത്യ പരമായ പോരാട്ടങ്ങളിൽ നിന്ന് പിന്മാറാതെ ഭരണഘടനയുടേയും പൗരൻ്റെയും അവകാശ സംരക്ഷണത്തിനായി സമരത്തിൽ അണിചേരണമെന്ന് ദക്ഷിണ കേരളാ ഇസ്ലാമിക് കൾച്ചറൽ സെൻ്റർ (ഡി. കെ. സി.സി) ആഹ്വാനം ചെയ്തു .
മഹല്ല് തലത്തിലും പ്രവാസി മേഖലയിലും സേവന-ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും സമുദായത്തിന് ദിശാബോധം നൽകുന്ന രീതിയിൽ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.
ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ധീൻ ബാഖവി പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡി. കെ. സി.സി ജിദ്ദ കമ്മിറ്റി പ്രസിഡന്റ് സൈദ് മുഹമ്മദ് കാശിഫി അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ചെയർമാൻ അലി തേക്ക് തോട് മുഖ്യ പ്രഭാഷണം നടത്തി. അയൂബ് പന്തളം, അസ്ഹബ് വർക്കല, നവാസ് ബീമാ പള്ളി, നജിബ് പത്തനംതിട്ട, അബ്ദുൽ ലത്തീഫ് കറ്റാനം, ദിലീഫ് ഇസ്മായിൽ, ഷിഹാബ് താമരകുളം, റസാഖ് കഞ്ഞിരപ്പള്ളി, സുലൈമാൻ അഹ്സനി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ദിലീപ് താമരകുളം സ്വാഗതവും ട്രഷറർ റാഷിദ് വർക്കല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.