'ആത്മാവിനെയും ശരീരത്തെയും സമന്വയിപ്പിക്കുന്നതാണ് ഇസ്‌ലാമിന്റെ സവിശേഷത'; ഡോ. മുഹമ്മദ്‌ നജീബ്

റിയാദ്: മനുഷ്യ മനസ്സുകളെയും അവരുടെ ശരീരത്തെയും താളാത്മകമായി സംയോജിപ്പിക്കുന്നതാണ് ഇസ്‌ലാമിന്റെ സവിശേഷതയെന്നും ജീവിതത്തിന്റെ എല്ലാ സൂക്ഷ്മ തലങ്ങളിലും പ്രവാചകൻ മുഹമ്മദ്‌ നബിയുടെ പാത പിൻപറ്റുകയാണ് അഭികാമ്യമെന്നും മുൻ ശഖ്‌റ യൂനിവേഴ്സിറ്റി അധ്യാപകനും തനിമ റിയാദ് പ്രസിഡന്റുമായിരുന്ന ഡോ.മുഹമ്മദ്‌ നജീബ് പറഞ്ഞു.

തനിമ റിയാദിൽ സംഘടിപ്പിച്ച 'നവലിബറൽ കാലത്തെ ഇസ്‌ലാമിന്റെ പ്രതിനിധാനം' എന്ന വിഷയത്തിൽ നടന്ന ചർച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷ ദ്വന്ദത്തെ നിരാകരിക്കുകയും ഇച്ഛകളെയും കാമനകളെയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ആത്യ ന്തിക വാദങ്ങളും 'മൈ ബോഡി - മൈ ചോയ്സ്' എന്ന പരികല്പനകളും പ്രകൃതിക്ക് നിരക്കാത്തതും സർവ്വോപരി മനുഷ്യന്റെ അതിജീവനത്തിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രണയത്തിന് ആരാണ് ലിംഗാതിർത്തികൾ നിർണയിക്കുന്നതെന്ന ചോദ്യം കൊണ്ട് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ലൈംഗിക വൈകൃതങ്ങളെ നോർമലൈസ് ചെയ്യാനുള്ള ശ്രമം അരാജകത്വത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിയാദിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ നേതൃത്വം വഹിക്കുന്ന നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു.

ധാർമിക സദാചാര മൂല്യങ്ങൾ പുലർത്തുന്ന സമൂഹ ങ്ങളെ കീഴ്‌പ്പെടുത്താൻ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവരെ കുറിച്ച് സത്താർ താമരത്ത് മുന്നറിയിപ്പ് നൽകി. ഇതൊരു മനോവൈകല്യമാണെന്നും ചെറുപ്പത്തിൽ തന്നെ കുട്ടികളെ റിയൽ വാല്യൂസിലേക്ക് നയിക്കുകയാണ് വേണ്ടതെന്നും വിദ്യാഭ്യാസ വിചക്ഷണ കൂടിയായ മീര റഹ്മാൻ പറഞ്ഞു. പ്രവാചകന്റെ കുടുംബ ജീവിതം അനുധാവനം ചെയ്യുക, ഫാഷൻ - ട്രൻഡുകൾ എന്നിവയെ കടിഞ്ഞാണിടുക, പുരുഷാധിപത്യ പ്രവണതകൾ അവസാനിപ്പിക്കുക, മത സാമൂഹിക നേതൃത്വവു മായി ചേർന്ന് സാംസ്കാരിക പ്രതിരോധം തീർക്കുക തുടങ്ങി നിരവധി നിർദേശങ്ങൾ സദസ് മുന്നോട്ട് വെച്ചു. എൻജി.നിസാർ, അമീർ, യൂനുസ്, നിഫ്രാസ്, ഷാജു, ഷാഹിൻ,

ജസീറ, ഷൈല കോയ, നിഖില സമീർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സദ്റുദ്ദീൻ കീഴിശ്ശേരി സ്വാഗതവും അബ്ദുൽ ലത്തീഫ് ഓമശ്ശേരി നന്ദിയും പറഞ്ഞു. ഹാഫിസ് ശിവപുരം ഖിറാഅത്ത് നടത്തി.

Tags:    
News Summary - Islam Blends Soul and Body: Dr. Najeeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.