പ്രതീകാത്മക ചിത്രം

ജുബൈൽ തീരത്തിന് സമീപം കപ്പലിന് നേരെ ആക്രമണം; ജീവനക്കാർ സുരക്ഷിതർ

റിയാദ്: ജുബൈലിന് സമീപം സമുദ്രപാതയിൽ കപ്പലിന് നേരെ ആക്രമണമുണ്ടായതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യു.കെ.എം.ടി.ഒ) അറിയിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. ജുബൈലിന് വടക്കുകിഴക്കായി 68 നോട്ടിക്കൽ മൈൽ അകലെവെച്ച് അജ്ഞാത വസ്തുവിന്റെ ആക്രമണത്തിന് ടാങ്കർ ഇരയായതായി യു.കെ.എം.ടി.ഒ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും സംഭവത്തിൽ പാരിസ്ഥിതിക ആഘാതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇതിന് പുറമെ, വെള്ളിയാഴ്ച ജുബൈലിന് വടക്കുകിഴക്കായി 78 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു ടാങ്കറിന് നേരെയും ആക്രമണമുണ്ടായതായി യു.കെ.എം.ടി.ഒയുടെ മറ്റൊരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ചെറിയ ബോട്ടിൽ നിന്നെത്തിയ റോക്കറ്റ് പ്രൊപെൽഡ് ഗ്രനേഡ് ആക്രമണത്തിൽ കപ്പലിന്റെ പിൻഭാഗത്തിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഈ സംഭവത്തിലും ജീവനക്കാർ സുരക്ഷിതരാണെങ്കിലും, നാശനഷ്ടങ്ങളുടെ പൂർണ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ല.

Tags:    
News Summary - Ship Attacked Near Jubail Coast; Crew Safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.