നജ്റാനിൽ നിരീക്ഷണ ഹെലികോപ്റ്റർ തകർന്നു വീണു; രണ്ട് സൈനികർക്ക് ദാരുണന്ത്യം
റിയാദ്: നജ്റാൻ മേഖലയിൽ ഒരു നിരീക്ഷണ ഹെലികോപ്റ്റർ തകർന്നു വീണതായും രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും സംഖ്യസേന വ്യക്തമാക്കി. സാങ്കേതിക തകരാറിനെത്തുടർന്നാണ് സൗദി നാഷനൽ ഗാർഡിന്റെ 'എ.എച്ച്-6 ഐ' വിഭാഗത്തിൽപ്പെട്ട ഒരു നിരീക്ഷണ ഹെലികോപ്റ്റർ തകർന്നു വീണതെന്ന് സഖ്യസേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു.
മേജർ ജനറൽ തുർക്കി അൽ മാലികി
അപകടത്തിൽ രണ്ട് സൈനിക ഓഫീസർമാർ അടങ്ങിയ വിമാനത്തിലെ ജീവനക്കാർ മരണപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോയിങ് കമ്പനി വികസിപ്പിച്ചെടുത്ത ഈ ഹെലികോപ്റ്ററിന് ചെറിയ വലിപ്പവും താരതമ്യേന കുറഞ്ഞ റഡാർ, ദൃശ്യ സാന്നിധ്യമുള്ളതുമാണ്.
നഗരങ്ങളിലും പർവ്വത പ്രദേശങ്ങളിലും മികച്ച രീതിയിൽ പ്രവർത്തിക്കാനും കുത്തനെ അഭ്യാസങ്ങൾ നടത്താനുമുള്ള ഉയർന്ന ശേഷിയുണ്ട്. സായുധ നിരീക്ഷണത്തിനും പ്രത്യേക സേനക്ക് അകമ്പടി സേവിക്കുന്നതിനും അനുയോജ്യമാണിത്. വിപുലമായ സെൻസർ സംവിധാനങ്ങൾ ഉള്ളതിനാൽ രാപ്പകലില്ലാതെ ഇതിന് ദൗത്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.