കണ്ണൂർ ഇരിട്ടി സ്വദേശി അബ്ദുൽ ജലീൽ മദീനയിൽ നിര്യാതനായി

മദീന: കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി. ഇരിട്ടി സ്വദേശിയായ അബ്ദുൽ ജലീൽ വട്ടക്കണ്ടി(53) യാണ് ഞായറാഴ്ച മരിച്ചത്. അഞ്ചു ദിവസങ്ങൾക്ക് മുമ്പ് താമസസ്ഥലത്ത് വെച്ച് പക്ഷാഘാതം ഉണ്ടായതിനെത്തുടർന്ന് ജലീലിനെ സുഹൃത്തുക്കൾ ആദ്യം മദീനയിലെ മലിക്ക് ഫഹദ് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി മദീനയിലെ കിങ് സൽമാൻ മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു . തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഐ.സി.എഫ് മദീന റീജനൽ ഹാർമണി സെക്രട്ടറിയായ അബ്ദുൽ ജലീൽ സാമൂഹ്യ സാംസ്കാരിക സേവന രംഗങ്ങളിൽ സജീവമായിരുന്നു. മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി സെയിൽസ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. മദീനയിലെ വിവിധ വെൽഫെയർ കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരു അബ്ദുൽ ജലീൽ.

കുഞ്ഞാമു,നഫീസ എന്നിവരാണ് ജലീലിന്റെ മാതാപിതാക്കൾ. ഭാര്യ: റഹ് മത്ത്. മക്കൾ : മുസ്തഫ, അബ്ദുല്ല, മിസ്ഹബ്,ഫാത്തിമ . നടപടികൾ പൂർത്തിയാക്കാൻ ഐ.സി.എഫ് മദീന മുനവ്വറ റീജിയൻ കമ്മിറ്റി നേതാക്കളും മറ്റു സാമൂഹിക സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്. മയ്യിത്ത് നടപടികൾ പൂർത്തിയാക്കിയാൽ മദീനയിലെ ജന്നത്തുൽ ബഖീയയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Kannur Expat Madinah Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.