റമദാനോടനുബന്ധിച്ച് കഅ്ബയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചപ്പോൾ
മക്ക: പരിശുദ്ധ റമദാൻ തയാറെടുപ്പിനോടനുബന്ധിച്ച് മക്കയിൽ കഅ്ബയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ജോലികൾ അഞ്ചു ദിവസം നീണ്ടുനിൽക്കും. ഇരു ഹറം കാര്യാലയ ഓപറേഷന് ആന്‍ഡ് മെയൻറനന്സ് വകുപ്പിനു കീഴിൽ കഅ്ബയുടെയും മ്യൂസിയത്തിെൻറയും അറ്റകുറ്റപ്പണികൾ നിർവഹിക്കുന്ന കിങ് അബ്ദുൽ അസീസ് കോംപ്ലക്സിൽനിന്നുള്ള 14 വിദഗ്ധ തൊഴിലാളികളും ഒരു ക്വാളിറ്റി കൺട്രോളറും ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്ന സംഘമാണ് പണികൾക്ക് നേതൃത്വം നൽകുന്നത്.
ശാദൂറാനില് കിസ്വയെ ഘടിപ്പിക്കുന്ന സ്വര്‍ണ വളയങ്ങൾക്കു കീഴിൽ കറുത്ത തുണി സ്ഥാപിച്ചുകൊണ്ടാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചതെന്ന് കഅ്ബ, മസ്ജിദുൽ ഹറാം മെയ്ൻറനൻസ് ഡിപ്പാർട്മെൻറ് ഡയറക്ടർ ഫഹദ് അൽ ജബ്രി പറഞ്ഞു. പിന്നീട് കഅ്ബയെ പുതപ്പിച്ച കിസ്വയുടെ കെട്ടുകൾ അയക്കുകയും ശേഷം നാലു ഭാഗത്തുനിന്നും വലിച്ച് ഉറപ്പിക്കുകയും ചെയ്തതിനുശേഷം ഹജറുൽ അസ്വദിെൻറയും റുക്നുല്‍ യമാനിയുടെയും മൂലകൾ വെള്ളിപൂശിയ വയറുകളാൽ അലങ്കരിക്കും. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനുശേഷം പൊടിയിൽനിന്നും തുണി വൃത്തിയാക്കുന്ന ജോലികൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വിദഗ്ധെൻറ സാന്നിധ്യത്തിൽ എല്ലാ മുൻകരുതൽ നടപടികളും സുരക്ഷയും പാലിച്ചുകൊണ്ടാണ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.