??????? ????

വാണിയമ്പലം സ്വദേശിയെ ജിദ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തി

ജിദ്ദ: മലപ്പുറം വാണിയമ്പലം സ്വദേശിയെ  ജിദ്ദയിലെ താമസ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  വണ്ടൂർ ശാന്തി നഗർ മാനുറായിൽ ഹംസയുടെയും ആമിനയുടെയും മകൻ  അബ്​ദുൽ ഗഫൂർ (45) ആണ്​ മരിച്ചത്​. ഏഴ്​ ദിവസം മുമ്പാണ്​ താമസിക്കുന്ന മുറിയിൽ മരിച്ചത്​ എന്നാണ്​ നിഗമനം. ദുർഗന്ധം വമിച്ചതിനെ തുടർന്ന്​ പരിസരവാസികൾ കെട്ടിട ഉടമയെ അറിയിക്കുകയായിരുന്നു. 

വാതിൽ ചവിട്ടിത്തുറന്ന​പ്പോഴാണ്​ മരിച്ച നിലയിൽ കണ്ടത്​. ജിദ്ദയിലെ ഹയ്യ സാമിറിലായിരുന്നു താമസം. ഹൗസ്​ ഡ്രൈവറായി ഏഴ്​ വർഷം മുമ്പ്​ സൗദിയിലെത്തിയ  അബ്​ദുൽ ഗഫൂർ ഒരിക്കൽ പോലും നാട്ടിൽ  പോയിട്ടില്ലെന്ന്​ നാട്ടുകാരനായ സലീം പറഞ്ഞു. ഭാര്യ: സാജിത. മകൾ: നീമ. മൃതദേഹം മോർച്ചറിയിലാണുള്ളത്​.

Tags:    
News Summary - abdul gafoor-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.