Posted On
date_range Updated On
date_range വേങ്ങര സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ചു
ജിസാൻ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ സ്വദേശി അബ്ദുൽ മജീദ് (46) സൗദിയിലെ ജിസാനിൽ മരിച്ചു. ജിസാനിനടുത്ത് ആർദയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ശാരീരിക അസ്വസ്ഥയെ തുടർന്ന് ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
പിതാവ്: പരേതനായ മൂഴിക്കല്‍ മൊയ്തീൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിസാനിൽ ഖബറടക്കുമെന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ സിറാജും കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.