കബീർ കണിയാപുരം
റിയാദ്: തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മയായ ടെക്സ റിയാദിെൻറ സ്ഥാപക അംഗവും മുൻ ട്രഷററും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന കബീർ കണിയാപുരത്തിെൻറ ആകസ്മിക നിര്യാണത്തിൽ കമ്മിറ്റി അനുശോചനയോഗം ചേർന്നു. മയ്യിത്ത് നമസ്കാരവും തുടർന്ന് പ്രാർഥന സദസ്സും നടന്നു. പ്രസിഡൻറ് സജീവ് നാവായിക്കുളം അധ്യക്ഷതവഹിച്ചു.
യോഗത്തിൽ റിയാദിലെ നിരവധി പ്രമുഖ വ്യക്തികളും കബീർ കണിയാപുരത്തിെൻറ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ടെക്സയുടെയും റിയാദ് മലയാളി സമൂഹത്തിെൻറയും വലിയൊരു നഷ്ടമാണ് കബീറിെൻറ നിര്യാണത്തിലൂടെ സംഭവിച്ചതെന്ന് സംസാരിച്ചവർ അനുസ്മരിച്ചു. ടെക്സ അംഗങ്ങളും സുഹൃത്തുക്കളും കുടുബാംങ്ങളും കബീർ കണിയാപുരവുമായുള്ള ഓർമകൾ പങ്കുവച്ചു.
മുൻ പ്രസിഡൻറ് ഡോ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ജോയ് നടേശൻ, നൗഷാദ് കിളിമാനൂർ, സലാഹുദ്ദീൻ മരുതിക്കുന്ന്, സാമൂഹിക പ്രവർത്തകരായ സത്താർ കായംകുളം, റാഫി പാങ്ങോട്, ഷാജഹാൻ കല്ലമ്പലം, എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രശോഭ്, പ്രശാന്ത്, അൻസർ, സജീർ എന്നിവർ സംസാരിച്ചു. ടെക്സ എക്സിക്യൂട്ടിവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. യോഗത്തിൽ ജോയ് നടേശൻ സ്വാഗതവും ട്രഷറർ സേതു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.