ഫൈസൽ 

റിയാദിൽ പരപ്പനങ്ങാടി സ്വദേശി മരിച്ചു

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ഫൈസൽ മേലെവീട്ടിൽ (46) ആണ്​ മരിച്ചത്​.

റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചൊവ്വാഴ്​ച വൈകീട്ട് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശുമൈസി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പിതാവ്: അബൂബക്കർ, മാതാവ്: അയിഷ (പരേത), ഭാര്യ: സമീറ, മക്കൾ: ഫഹ്​മാൻ, ആയിഷ ഫിസ. റിയാദ് കെഎംസിസി മലപ്പുറം ജില്ല വെൽഫെയർ വിങ്‌ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉസ്മാൻ ചെറുമുക്ക്, അബ്​ദുറഹ്​മാൻ ചെലേമ്പ്ര എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും.

Tags:    
News Summary - A native of Parappanangadi died in Riyadh.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.