Posted On
date_range Updated On
date_range പന്തളം സ്വദേശിനി ദമ്മാമിൽ നിര്യാതയായി
ദമ്മാം: പന്തളം മങ്ങാരം തൈക്കൂട്ടത്തിൽ പരേതനായ സുലൈമാൻ റാവുത്തരുടെ ഭാര്യ സഫിയ ബീവി (84) ദമ്മാമിൽ നിര്യാതയായി. രണ്ടുവർഷമായി ദമ്മാമിൽ സ്വകാര്യ കമ്പനിയിൽ മാനേജരായ മകൻ ഷാനവാസിനൊപ്പം താമസിച്ചുവരുകയായിരുന്നു. കഴിഞ്ഞയേതാനും ദിവസമായി ന്യൂമോണിയ ബാധയെ തുടർന്ന് ദമ്മാം അൽ ദോസരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് അൽ ഖോബാർ ഇസ്കാൻ പള്ളി മഖ്ബറയിൽ നടക്കുമെന്ന് ഷാനവാസ് പറഞ്ഞു. മറ്റ് മക്കൾ: ഷെരീഫ് (മസ്കറ്റ്), സക്കീർ ഹുസ്സൈൻ (പരേതൻ). മരുമക്കൾ: അനീസ, റൂണ, സുബിത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.