ഉംറ തീർത്ഥാടനത്തിന് പുറപ്പെട്ട കായംകുളം സ്വദേശി യാത്രക്കിടെ വിമാനത്തികത്ത് വെച്ച് മരിച്ചു. കായംകുളം പുല്ലുകുളങ്ങര പുളിമുക്ക് ജംഗ്ഷനിൽ മദീന പാലസിൽ അഹമ്മദ് കോയയാണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ചൊവ്വാഴ്ച രാവിലെ 11 ന് കൊച്ചിയിൽ നിന്നും കുവൈത്ത് വഴി ഉംറക്കെത്തിയതായിരുന്നു. കുവൈത്തിൽ നിന്ന് ഇഹ്‌റാമിൽ പ്രവേശിച്ച് ജിദ്ദയിലേക്കുള്ള യാത്രയിൽ വിമാനത്തിനകത്ത് വെച്ചായിരുന്നു മരണം.
പിതാവ്: കാസിം കുഞ്ഞ്, മാതാവ്: ഫാത്തിമ, ഭാര്യ: സീനത്ത് ബീവി, മക്കൾ:ഇനാസ്, ജാസിം, ഹസീന, ജസീന. വിവരമറിഞ്ഞു ഇദ്ദേഹത്തിന്റെ മകൻ ദുബായിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
നടപടികൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മലയാളത്തിൽ ഒന്നിലേറെ കവിത സമാഹാരങ്ങൾ രചിച്ചയാളാണ് മരിച്ച അഹമ്മദ് കോയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.