ഫ്രാൻസിസ് ഇവാൻ

ബുറൈദയിൽ കർണാടക സ്വദേശി മരിച്ചു

ബുറൈദ: കിഡ്‌നി - ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ഇന്ത്യാക്കാരൻ ബുറൈദയിൽ മരിച്ചു. കർണാടക മൈസൂർ സ്വദേശി ഫ്രാൻസിസ് ഇവാൻ (59) ആണ് ബുറൈദ കിങ് ഫഹദ് സ്പെഷലിസ്​റ്റ്​ ആശുപത്രിയിൽ മരിച്ചത്.

വത്വനിയ പൗൾട്രി കമ്പനിയിൽ വെൽഡറായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കമ്പനി വക മെഡിക്കൽ സെൻററിലെ പ്രാഥമിക ശശ്രൂഷക്ക്​ ശേഷം കിങ്​ ഫഹദ് ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു.

വിശദ പരിശോധനയിൽ വൃക്കരോഗവും ഹൃദയസംബന്ധമായ രോഗവും സ്ഥിരീകരിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ്​ അന്ത്യം.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, ഐൻ ഉൽ ജുവ യൂനിറ്റ് പ്രവർത്തകരായ അജി, മനോജ് നടരാജൻ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുന്നു.

Tags:    
News Summary - A native of Karnataka died in Buraidah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.