Posted On
date_range Updated On
date_range കൊല്ലം കടയ്ക്കൽ സ്വദേശി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ
ജുബൈൽ: മലയാളി യുവാവ് ആറുനില കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ജുബൈൽ റെഡിമിക്സ് കമ്പനി സൂപ്പർവൈസറായിരുന്ന പ്രശാന്തിനെയാണ് താമസസ്ഥലത്തെ ആറുനില കെട്ടിടത്തിന്റെ ചുവട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ പ്രശാന്ത് 15 വർഷമായി ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കാരണം വ്യക്തമല്ല.
നാലുവർഷത്തിലേറെയായി പ്രശാന്ത് നാട്ടിൽ പോയിട്ട്. കഴിഞ്ഞ വർഷം ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടുവന്നിരുന്നു. പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ് പ്രശാന്ത്. ഭാര്യ: ബിന്ദു. മക്കൾ: വൈഗ, വേധ. സഹോദരങ്ങൾ: നിഷാന്ത് (അൽ അഹ്‌സ), നിഷ. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.