റി​ദ മ​റി​യം ത​ന്റെ പു​സ്​​ത​ക​വു​മാ​യി

ലോകം വായിക്കുന്ന എഴുത്തുകാരി 'നിയോ ഐറിസ്' എന്ന മലയാളി പെൺകുട്ടി

ദമ്മാം: മനുഷ്യജീവിതത്തിന്‍റെ തിരിച്ചറിവുകളെ ബോധ്യപ്പെടുത്തുന്ന 12 വയസ്സുകാരി എഴുതിയ പുസ്തകം ലോകമെമ്പാടുമുള്ള വായനാപ്രിയർ വായിച്ച് ആസ്വദിക്കുകയാണ്. ആമസോണിലൂടെ ചൂടപ്പംപോലെ വിറ്റഴിയുന്ന 'ദ ഫീനിക്സ് എറിസൻ' എന്ന പുസ്തകമെഴുതിയ 'നിയോ ഐറിസ്' എന്ന റിദ ദമ്മാം ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥിയാണ്.

എൽ.കെ.ജി മുതൽ ഏഴാംക്ലാസ് വരെ ദമ്മാം സ്കൂളിൽ പഠിച്ച റിദ ഒരു മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. രോഗബാധിതനായ ഉപ്പാപ്പയെ ശുശ്രൂഷിക്കാൻ നാട്ടിലേക്ക് മടങ്ങിയ മാതാപിതാക്കൾക്കൊപ്പം താൽക്കാലികമായി റിദയും മടങ്ങുകയായിരുന്നു. ഇപ്പോൾ കോഴിക്കോട് ഹറമൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

ആറു വാള്യങ്ങളുള്ള ഈ പരമ്പരയിലെ ആദ്യ പുസ്തകമാണിത്. ഇത്രയും ചിന്തകൾ നിറഞ്ഞ പുസ്തകം എഴുതിയ 'നിയോ ഐറിസ്' എന്ന പേരിൽ ഒളിഞ്ഞിരിക്കുന്നത് ഒരു മലയാളി പെൺകുട്ടിയാണെന്ന് അറിയുമ്പോൾ വായനക്കാർ അദ്ഭുതപ്പെടുന്നു. കണ്ണൂർ തലശ്ശേരി, ഒളവിലം, മണിപ്പറമ്പ് സ്വദേശി ഗുൽഷനിൽ ഷറഫുദ്ദീന്‍റേയും ഡോ. ഷബാന റുഖീമിന്‍റേയും മകളാണ് എട്ടാം ക്ലാസുകാരിയായ റിദ മറിയം.

എല്ലാവരേയും പോലെ കോവിഡ് കാലം തന്നെയാണ് റിദയേയും എഴുത്തുകാരിയാക്കിയത്. എഴുതിത്തുടങ്ങുമ്പോൾ ലോകമാകെ പ്രിയപ്പെട്ടതായി തന്‍റെ എഴുത്തുകൾ മാറുമെന്ന് ഈ കൗമാരക്കാരി കരുതിയില്ല. സ്കൂളിലെ അധ്യാപകർക്കോ കുട്ടുകാർക്കോ തന്നെ അറിയില്ല, റിദയുടെ പുസ്തകം ആമസോണിലുടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തി വായിക്കപ്പെടുന്നതിനെക്കുറിച്ച്.

ഒന്നും ചെയ്യാനില്ലാതെ വെറുതെയിരുന്ന ജീവിതത്തിന്റെ മടുപ്പുമാറ്റാൻ വായിച്ചുകൂട്ടിയ പുസ്കകങ്ങളാണ് ഒന്ന് എഴുതിനോക്കിയാലെന്ത് എന്ന ചിന്ത റിദയുടെ മനസ്സിൽ വിത്തുപാകിയത്. മനസ്സിൽ പലപ്പോഴായി ഊറിക്കൂടിയ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടൽ കൂടിയായി അത്. ഇതറിഞ്ഞ ഉമ്മ നന്നായി പ്രോത്സാഹിപ്പിച്ചു, പ്രചോദനമാവുകയും ചെയ്തു.

'ഹാരിപോർട്ടറു'ടെ കാഥിക ജെ.കെ റൗളിനെ ഇഷ്ട എഴുത്തികാരിയായി മനസ്സിൽ കൊണ്ട് നടക്കുന്ന റിദ തന്‍റെ പുസ്തകത്തിന്‍റെ മറ്റ് അഞ്ച് വാള്യങ്ങൾ എഴുതാനുള്ള ഒരുക്കത്തിലാണ്. സമൂഹമാധ്യമങ്ങളിൽ റിദ പോസ്റ്റ് ചെയ്യുന്ന കവിതകൾക്കും ആരാധകർ ഏറെയാണ്. എഴുത്തുവഴികളിലെ പ്രമുഖരാണ് റിദയുടെ എഴുത്തുകൾക്ക് അഭിപ്രായം കുറിക്കുന്നത്.

പഠനത്തിലും മികവുകാട്ടുന്ന റിദ എഴുത്തിനൊപ്പം വായനയെ ജീവശ്വാസം പോലെ ഒപ്പം കൂട്ടിയിട്ടുണ്ട്. സാഹിത്യത്തിലെ വിസ്മയങ്ങൾ ഈ പെൺകുട്ടിയെ കാത്തിരിക്കുന്നുവെന്ന് ആദ്യ പുസ്തകം വായിച്ചവരെല്ലാം ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. റിദ ജനിച്ചതും വളർന്നതുമെല്ലാം സൗദിയിലാണ്. പുതിയ പുസ്തകത്തിന്റെ രചനയിലാണ് റിദ.

Tags:    
News Summary - A Malayali girl named 'Neo Iris' is a world-read writer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT