മാർക്ക് ആൻഡ് സേവിൽ 50 ശതമാനം വിലക്കിഴിവ്

അൽഖോബാർ: സൗദി ദേശീയദിനത്തോടനുബന്ധിച്ച് 'മാർക്ക് ആൻഡ് സേവ്' ഹൈപ്പർ മാർക്കറ്റിൽ 50 ശതമാനം വിലക്കുവിൽ വില്പന ആരംഭിച്ചതായി മാനേജ്‌മെന്റ്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അൽഖോബാർ, റിയാദ്, അൽഹസ്സ എന്നിവിടങ്ങളിലെ നാല് ഔട്ട്ലെറ്റിലും സെപ്റ്റംബർ 17 മുതൽ 20 വരെ നടക്കുന്ന പ്രൊമോഷൻ 'മാർക്ക് ആൻഡ് സേവ്' ന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓഫർ ആണ്.

പച്ചക്കറി, ഗ്രോസറി, ലഗേജ് തുടങ്ങി മുപ്പതോളം കാറ്റഗറിയിൽ ആണ് പ്രമോഷനുള്ളത്. സൗദി ദേശീയദിനത്തോടനുബന്ധിച്ച് ജി.സി.സിയിലെ ഏറ്റവും വലിയ കേക്ക് മുറിക്കൽ റിയാദിലെ സ്ഥാപനത്തിൽ നടക്കും. ഒപ്പം ഫുഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കുമെന്ന് മാനേജ്‍മെന്റ് അറിയിച്ചു. ജി.സി.സി ഓപ്പറേഷൻ ഹെഡ് മുഹമ്മദ് ഫാസിൽ, സൗദി ഓപ്പറേഷൻ ഹെഡ് അനീസ് കക്കാട്ട്, ഓപ്പറേഷൻ മാനേജർ അഷറഫ് കാക്കശ്ശേരി, എച്.ആർ ഹെഡ് സാജിദുർറഹ്മാൻ, അൽഖോബാർ സ്റ്റോർ മാനേജർ ഉബൈദ്, അൽഖോബാർ ജനറൽ മാനേജർ ചന്ദ് മുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - 50 percent discount at Mark and Save

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.