ജിദ്ദ: ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത പരിപാടിയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഒന്നാം ലോക യുദ്ധം അവസാനിച്ചതിെൻറ അനുസ്മരണ ചടങ്ങിലാണ് സ്ഫോടനമുണ്ടായത്. റിയാദിലെ ഫ്രഞ്ച് എംബസി ഇതുസംബന്ധിച്ച വാർത്താ കുറിപ്പ് പുറത്തുവിട്ടു.
ജിദ്ദയിലെ ഒരു സെമിത്തേരിയിൽ ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിനിടെയാണ് സംഭവം. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗ്രീസ്, ബ്രിട്ടീഷ്, ഇറ്റലി, അമേരിക്കൻ ഉദ്യോഗസ്ഥരും യൂറോപ്യൻ യൂണിയനിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ആക്രമണത്തെ ഫ്രാൻസ് വിദേശ കാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. അപകട സ്ഥലത്ത് അതിവേഗം രക്ഷാ പ്രവർത്തനം നടത്തിയ സൗദി ഉദ്യോഗസ്ഥരെ ഫ്രാൻസ് അഭിനന്ദിച്ചു. നിരപരാധികൾക്കെതിരായ ഇത്തരം ആക്രമണങ്ങൾ ലജ്ജാകരമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഫ്രാൻസ് സൗദി അറബിയോടാവശ്യപ്പെട്ടു.
പരമാവധി ജാഗ്രത പാലിക്കണമെന്ന് ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റ് തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകി. സംഭവത്തിന് ശേഷം സെമിത്തേരി സുരക്ഷാ വലയത്തിന് കീഴിലാക്കിയിട്ടുണ്ട്. സംഭവം അന്വേഷിച്ചുവരികയാണെന്നും വിശദമായ റിപ്പോർട്ട് ഉടൻ പുറത്തിറക്കുമെന്നും സൗദി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഫ്രഞ്ച് ഉദ്യേഗസ്ഥരെ ലക്ഷ്യമിട്ട് രണ്ടാഴ്ചയ്ക്കിടെ ജിദ്ദയിൽ നടന്ന രണ്ടാമത്തെ സംഭവമാണിത്. ഒക്ടോബർ 29 ന് ഫ്രഞ്ച് കോൺസുലേറ്റിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരു സൗദി പൗരൻ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.