സൗദി അറേബ്യയിൽ വ്യാഴാഴ്​ച 3092 രോഗമുക്തർ; 2238 പുതിയ രോഗികൾ

റിയാദ്​: സൗദി അറേബ്യയിൽ വ്യാഴാഴ്​ചയും രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർധനവ്. രോഗമുക്തി നിരക്ക്​ 82 ശതമാനമായി. ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ച 2,60,394 രോഗികളിൽ 2,13,490 പേരും സുഖം പ്രാപിച്ചു​. 3,092 പേരാണ്​ പുതുതായി രോഗമുക്തി നേടിയത്​​​. 2,238 പേരിൽ​ പുതുതായി രോഗം സ്ഥിരീകരിച്ചു​. 

രാജ്യത്തെ വിവിധ ആശുപത്രികളിലായി  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 44,269 ആയി കുറഞ്ഞു. ഇതിൽ 2,170 പേർ​ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​​. 24 മണിക്കൂറിനിടെ രാജ്യത്തി​​െൻറ  വിവിധ ഭാഗങ്ങളിലായി 34 പേർ​ മരിച്ചു​. 

റിയാദ്​ 11, ജിദ്ദ 8, മക്ക 3, മദീന 1, ഖത്വീഫ്​ 1, മുബറസ്​ 2, ഹാഇൽ 2, ഹഫർ അൽബാത്വിൻ 1, മഹായിൽ 1, ബീഷ 1, സകാക 1,  അൽബാഹ 1, ഹുത്ത സുദൈർ 1 എന്നിവിടങ്ങളിലാണ്​ പുതിയ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​​. ബുധനാഴ്​ച 57,372 ടെസ്​റ്റുകൾ നടത്തി. രാജ്യത്താകെ ഇതുവരെ നടന്ന  ടെസ്​റ്റുകളുടെ എണ്ണം 28,94,426 ആയി. രാജ്യത്തെ ചെറുതും വലുതുമായ 202 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​. 

കിഴക്കൻ പ്രവിശ്യയിൽ അൽഅഹ്​സ മേഖലയിലെ ഹുഫൂഫ്​ പട്ടണത്തിലാണ്​ വ്യാഴാഴ്​ചയും പുതിയ രോഗികൾ കൂടുതൽ. റിയാദാണ്​ രണ്ടാം സ്ഥാനത്ത്​, 143. മരണത്തി​​െൻറ കാര്യത്തിൽ തലസ്ഥാന നഗരമാണ്​  മുന്നിൽ. റിയാദിൽ ആകെ മരണ സംഖ്യ 718 ആയി. ജിദ്ദയിൽ 639ഉം മക്കയിൽ 515ഉം ആണ്​.


മരണം പ്രദേശം തിരിച്ച കണക്ക്​:
റിയാദ്​ 718, ജിദ്ദ 639, മക്ക 515, മദീന 112, ദമ്മാം 88, ഹുഫൂഫ്​ 94, ത്വാഇഫ്​ 78, തബൂക്ക്​ 41, ബുറൈദ 36, അറാർ 23, ജീസാൻ 22, ഖത്വീഫ് 21​, മുബറസ്​ 18, ഹഫർ  അൽബാത്വിൻ 21, ഹാഇൽ 16, അൽഖുവയ്യ 14, വാദി ദവാസിർ 14, ഖോബാർ 12, ​ബെയ്​ഷ്​ 12, സബ്​യ 11, അൽഖർജ്​ 11, അബഹ 9, അൽബാഹ 9, സകാക 8, ഖമീസ്​  മുശൈത്ത്​​ 7​, ബീഷ​ 7, അബൂഅരീഷ്​ 6, അയൂൺ 6, മഹായിൽ 6, ഹുറൈംല 5, ഉനൈസ 5, അൽമജാരിദ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, അഹദ്​ റുഫൈദ 3, നജ്​റാൻ  3, സുലയിൽ 3, ശഖ്​റ 3, യാംബു 2, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, അൽറസ്​ 2, അൽഅർദ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, റഫ്​ഹ 1, സുൽഫി 1,  ദുർമ 1, അൽനമാസ്​ 1, ഹുത്ത ബനീ തമീം 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1. 

Tags:    
News Summary - 3092 recovery in saudi -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.