ജിദ്ദ ഇന്ത്യൻ സ്കൂളിൽ 25 ശതമാനം ഫീസ് വർധന

ജിദ്ദ: രക്ഷിതാക്കൾക്ക് കനത്ത ഭാരമായി ജിദ്ദ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളുടെ ഫീസ് കുത്തനെ കുട്ടി. ട്യൂഷൻ ഫീ ഇനത് തിൽ 25 ശതമാനം വർധനവാണ് വരുത്തിയത്. ഇൗ മാസം മുതൽ വർധനവ് പ്രാബല്യത്തിൽ വന്നതായി സർക്കുലർ പുറത്തിറങ്ങി. പതിനായിരത് തിലേറെ കുട്ടികൾ പഠിക്കുന്നിണ്ടിവിടെ. ട്യൂഷൻ ഫീയുടെ 25 ശതമാനം വർധനവ് കെ.ജി മുതൽ പന്ത്രണ്ടാം തരം വരെയുള്ള മുഴുവൻ വിദ്യർഥികൾക്കും ബാധകമാകും.

എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ 60.43 റിയാൽ, ആറാം ക്ലാസ് മുതൽ എട്ട് വരെ 65.43 റിയാൽ, ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ 70.43 എന്ന നിരക്കിലാണ് വർധനവ്. ഫീ അടക്കുമ്പോൾ വർധിപ്പിച്ച തുകയുടെയും അഞ്ച് ശതമാനം വാറ്റ് അടക്കേണ്ടിവരും.

കഴിഞ്ഞ നാല് വർഷത്തിന് ശേഷമാണ് ജിദ്ദ ഇന്ത്യൻ സ്കൂൾ ഫീസ് വർധന. ഇടക്കാലത്ത് ഫീസ് വർധനവിനെകുറിച്ച് മാനേജ്മ​​െൻറ് പല തവണ ചർച്ച ചെയ്തിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. ചെലവ് നികത്താൻ മറ്റു മാർഗങ്ങൾ ഇല്ലാത്തത് കൊണ്ടാണ് ഫീസ് വർധിപ്പിച്ചെതെന്ന് സ്കൂൾ മാനേജ്മ​​െൻറ് പറയുന്നു. സൗദിയിലെ മറ്റ് സ്കൂളുകളെ അപേക്ഷിച്ച് ഫീസ് കുറവാണെന്നും മാനേജ്മ​​െൻറ് കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും ഈ അവസരത്തിലുള്ള വർധനവ് താങ്ങാൻ കഴിയാത്തതാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. അടക്കുന്ന മുഴുവൻ ഫീസിനും വാറ്റ് അഞ്ച് ശതമാനം നൽകേണ്ടിവരുന്നതും ഭാരമാണ്.

Tags:    
News Summary - 25 percentage fee hike in jeddah indian school -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.