ജിദ്ദ: രാജ്യത്തെ റസ്റ്റാറൻറുകളിലും കഫേകളിലും റോസ്റ്ററുകളിലും (കാപ്പിക്കുരു വറുത്ത് പൊടിക്കുന്ന മില്ലുകൾ) 'അറബി കോഫി' എന്നതിനു പകരം 'സൗദി കോഫി' (ഖഹ്വ സഊദിയ) എന്ന പേര് സ്വീകരിക്കാൻ വാണിജ്യമന്ത്രാലയം വാണിജ്യസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായി വാണിജ്യമന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പറഞ്ഞു. പൈതൃകത്തിലും ആധികാരിക മൂല്യങ്ങളിലും അഭിമാനിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. സാംസ്കാരിക മന്ത്രാലയം 2022 സൗദി കോഫി വർഷം ആരംഭിക്കുമെന്ന് സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ സംരംഭത്തിന്‍റെ വിവരണവും അതിന്‍റെ ലക്ഷ്യങ്ങളും ഉൾപ്പെടുത്തി ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.