റിയാദിലെ ഷിഫ മലയാളി സമാജം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സാമൂഹികപ്രവർത്തകൻ ഷിബു പത്തനാപുരം സംസാരിക്കുന്നു

വിയർപ്പൊഴുക്കുന്നവർക്കായി ഒരു സ്നേഹവിരുന്ന്

റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ ഷിഫാ സനാഇയയിലെ സാധാരണക്കാരായ വർക്ക്ഷോപ്പ് തൊഴിലാളികൾക്കായി ഷിഫ മലയാളി സമാജം (എസ്.എം.എസ്) ഒരുക്കിയ ഇഫ്താർ സ്നേഹവിരുന്ന് പ്രവാസി ലോകത്തിന് വേറിട്ടൊരു അനുഭവമായി. കേവലം മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിന്നുമായി ആയിരത്തിലധികം തൊഴിലാളികളാണ് സ്നേഹത്തി​െൻറ ഈ ഇഫ്താർ സംഗമത്തിൽ അണിചേരാൻ എത്തിയത്. സഫ സ്പോഞ്ച് കമ്പനിയുടെ വിശാലമായ സൗകര്യത്തിൽ ഒരുക്കിയ വിരുന്നിൽ സംഘടനയുടെ പ്രവർത്തകർ തന്നെ നേരിട്ട് തയ്യാറാക്കിയ വിഭവങ്ങളും അതിഥികളെ ഹൃദ്യമായി സ്വീകരിച്ച രീതിയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

സമാജം പ്രസിഡൻറ്​ ഫിറോസ് പോത്തൻകോടി​െൻറ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക പരിപാടി മാധ്യമപ്രവർത്തകൻ നജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. സ്നേഹത്തി​െൻറയും സാഹോദര്യത്തി​െൻറയും ഒത്തൊരുമയുടെയും ഉദാത്തമായ മാതൃകയാണ് സാധാരണക്കാരായ തൊഴിലാളികൾക്കായി എസ്.എം.എസ് സംഘടിപ്പിച്ച ഈ സ്നേഹവിരുന്നെന്ന് അദ്ദേഹം പറഞ്ഞു.


ഇഫ്താറിനോടനുബന്ധിച്ച് നാട്ടിൽ ബാങ്ക് അക്കൗണ്ടില്ലാത്ത തൊഴിലാളികൾക്ക് എൻ.ആർ.ഐ അക്കൗണ്ട് തുടങ്ങുന്നതിനുള്ള പ്രത്യേക സൗകര്യവും അവിടെ ഒരുക്കിയിരുന്നു.

ചടങ്ങിൽ വെച്ച് സൗദി പൗരന്മാരായ സഫാ സ്പോഞ്ച് മാനേജിങ് ഡയറക്ടർ അബു അബ്ദുൽ അസീസ് മുത്തേരിക്കും, അബ്ദുള്ള ഇബ്രാഹിം അൽ മുഖീറ എന്നിവർക്കും സമാജത്തി​െൻറ സ്നേഹാദരവ് കൈമാറി. ഹാഷിം അബ്ബാസ്, ശിഹാബ് കൊട്ടുകാട്, സൈഫ് കായംകുളം, റിജോഷ്, ഷൈജു പച്ച, ഷിജു ബഷീർ, നാസർ കല്ലറ, ഷിബു പത്തനാപുരം, സിദ്ധീഖ്​ കല്ലുപറമ്പൻ, പുഷ്പരാജ്, റാഫി കൊയിലാണ്ടി, അമീർ, മൈമൂന ടീച്ചർ, അബ്​ദുള്ള വല്ലഞ്ചിറ, ക്ലീറ്റസ്, ബിജു ജോസഫ്, ഹാരിസ് ചോല, ഷമീർ സിയാസ്, എൻ.ആർ.കെ പ്രതിനിധി സുരേന്ദ്രൻ, ഷാജുവാലപ്പൻ, രവീന്ദ്രൻ, കൃഷ്ണകുമാർ, ജിതിൻ മാത്തൻ, മജീദ് മാനു, സാനു മാവേലിക്കര എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കൺവീനർമാരായ അശോകൻ ചാത്തന്നൂർ, മധു വർക്കല, സന്തോഷ് തിരുവല്ല, സാബു പത്തടി, രതീഷ് നാരായൻ, ബിജു മടത്തറ, മോഹനൻ കരുവാറ്റ, പ്രകാശ് ബാബു വടകര, ബിജു സി.എസ്, ബിനീഷ്, ബാബു കണ്ണോത്ത്, ഉമ്മർ പട്ടാമ്പി, അലി, വഹാബ്, അനിൽ കണ്ണൂർ, ലിജോ ജോയ്, സുനിൽ പൂവത്തിങ്കൽ, അലവിക്കുട്ടി, നാസർ, ഷാജിത് ചോറോട്, ഉമ്മർ അമാനത്ത്, അലി ഷൊർണൂർ, മോഹനൻ കണ്ണൂർ, റഹീം പറക്കോട്, ഹനീഫ മലപ്പുറം, വിജയൻ ഓച്ചിറ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. സെക്രട്ടറി സജീർ കല്ലമ്പലം സ്വാഗതവും ട്രഷറർ വർഗീസ് ആളൂകാരൻ നന്ദിയും രേഖപ്പെടുത്തി.

Tags:    
News Summary - Shifa Malayali Samajam Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.